ഖാസിമിയുടെ റമദാന്‍ പ്രഭാഷണം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
text_fieldsകോഴിക്കോട്: ഖു൪ആൻ സ്റ്റഡിസെൻററിൻെറ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 വ൪ഷമായി റമദാനിൽ കോഴിക്കോട് നടത്തിവരുന്ന റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണങ്ങൾ ഈ റമദാനിലും ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളിൽ നടക്കുമെന്നും പരിപാടി റദ്ദാക്കിയതായി വന്ന പത്രവാ൪ത്ത അടിസ്ഥാനരഹിതമാണെന്നും സ്വാഗതസംഘം ചെയ൪മാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ കൺവീന൪ കെ. മോയിൻകുട്ടി മാസ്റ്റ൪, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡൻറ് നാസ൪ ഫൈസി കൂടത്തായി എന്നിവ൪ അറിയിച്ചു. റമദാൻ പ്രഭാഷണത്തിൻെറ പ്രചാരണവും പരിപാടിയുമായി ബന്ധപ്പെട്ട് സമസ്ത പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ പാണക്കാട്ട് നടന്നത് എല്ലാ വ൪ഷത്തെയും പോലെയുള്ള യോഗമാണെന്നും വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
