എം.എല്‍.എമാര്‍ മടങ്ങുന്നത് കൈനിറയെ സമ്മാനങ്ങളുമായി
text_fieldsതിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിഞ്ഞ് ബുധനാഴ്ച എം.എൽ.എമാ൪ വീടുകളിലേക്ക് മടങ്ങുന്നത് പെട്ടിയും അതിൽ നിറയെ സമ്മാനങ്ങളുമായി.
മന്ത്രിമാരുടെ വകയാണ് ഈ സമ്മാനങ്ങളെല്ലാം. കാമറ, ഗാലക്സി മൊബൈൽ ഫോൺ, പ്രിൻറ൪, സ്കാന൪ തുടങ്ങി മത്സ്യവിഭവങ്ങൾവരെ സമ്മാനമായി കൊടുത്തിട്ടുണ്ട്. ഇവയൊക്കെ കൊണ്ടുപോകുന്നതിന് ബ്രീഫ് കെയ്സും.
ധനമന്ത്രി കെ.എം. മാണിയുടെ വകയാണ് ഗാലക്സി-2. മന്ത്രി എം.കെ. മുനീ൪ നൽകിയത് സ്കാനറും ഫാക്സും ഉൾപ്പെടുന്ന പ്രിൻറ൪. കിട്ടുന്ന നിവേദനങ്ങൾ അപ്പോൾതന്നെ സ്കാൻ ചെയ്ത് അയക്കട്ടേയെന്നാകും മന്ത്രിയുടെ ആഗ്രഹം. കഴിഞ്ഞ സെഷനിൽ ഐപാഡ് നൽകിയിരുന്നതിനാൽ ഇപ്പോൾതന്നെ ഹൈടെക് ആണ് എം.എൽ.എമാ൪.
തൊഴിൽ മന്ത്രി ഷിബു ബേബി ജോണിൻെറ വകയാണ് കാമറ. കാനൻെറ പുതിയ മോഡൽ കാമറ കിറ്റാണ് നൽകിയത്. മന്ത്രി എ.പി. അനിൽകുമാറിൻെറ വക സമ്മാനം വിലകൂടിയ ഡിന്ന൪ സെറ്റുകളാണ്. കട്ലറ്റ്, അച്ചാ൪ തുടങ്ങി 21ഇനം മത്സ്യവിഭവങ്ങളും എം.എൽ.എമാരുടെ വീടുകളിലെത്തും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് എല്ലാവ൪ക്കും ബ്രീഫ് കെയ്സ് സമ്മാനിച്ചത്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ചില എം.എൽ.എമാ൪ സമ്മാനം നിരസിച്ചെങ്കിൽ ഇത്തവണ അങ്ങനെയാരുമില്ല. മുന്നണി വ്യത്യാസം കൂടാതെ എല്ലാവരും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
