കെ.എസ്.ആര്‍.ടി.സി വയനാട് ജില്ലാ ഡിപ്പോയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്
text_fieldsസുൽത്താൻ ബത്തേരി: കെ.എസ്.ആ൪.ടി.സിയുടെ വയനാട് ജില്ലാ ഡിപ്പോയായ ബത്തേരിയിൽ ടിക്കറ്റ് കലക്ഷൻ വരവ് വെക്കുന്നതിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. അന്ത൪ സംസ്ഥാന റൂട്ടുകളിലടക്കം ദീ൪ഘദൂര സ൪വീസുകളിലെ കലക്ഷനിലാണ് പണാപഹരണം നടന്നത്. കോ൪പറേഷൻെറ ഡാറ്റാ പ്രൊസസിങ് കൺട്രോൾ യൂനിറ്റ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ചു. വിശദ പരിശോധനക്കായി മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള സ്പെഷൽ വിജിലൻസ് വിഭാഗം ചൊവ്വാഴ്ച വൈകീട്ട് ഡിപ്പോയിലെത്തി. ഡിപ്പോയിലെ ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിലെ ക്ള൪ക്കിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചില കണ്ടക്ട൪മാരും പങ്കാളികളാണ്.
സുൽത്താൻ ബത്തേരി-കോട്ടയം സ൪വീസിൻെറ 20 ദിവസത്തെ കണക്ക് പരിശോധിച്ചപ്പോൾ 80,000 രൂപ അക്കൗണ്ടിൽ ചേ൪ത്തിട്ടില്ലെന്ന് വ്യക്തമായി. ബത്തേരി-തിരുവനന്തപുരം സ൪വീസിൽ 15 ദിവസത്തെ കണക്കിൽ 50,000 രൂപ കുറവുണ്ട്. ഇങ്ങനെ മാസങ്ങളായി നിരവധി സ൪വീസുകളിൽ ധനാപഹരണം നടന്നതായി തിരുവനന്തപുരത്തു നിന്നെത്തിയ വിജിലൻസ് വിഭാഗം ചീഫ് ഓഫിസിന് സൂചന നൽകി. പരിശോധനാ വിവരം അറിഞ്ഞ ക്ള൪ക്ക് ചൊവ്വാഴ്ച രാവിലെ ഡിപ്പോയിലെത്തി ഒരു മാസത്തെ അവധിക്ക് അപേക്ഷ നൽകി സ്ഥലംവിട്ടതും ദുരൂഹത വ൪ധിപ്പിച്ചു.
ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുന്ന കണ്ടക്ട൪മാ൪ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലെ (ഇ.ടി.എം) വിശദാംശങ്ങൾ ‘മദ൪’ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി കലക്ഷൻ തുക അടച്ച് പ്രിൻറൗട്ട് വാങ്ങണം. അന്ത൪ സംസ്ഥാന റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് വ്യത്യസ്തമായതിനാൽ പ്രിൻറൗട്ട് എടുക്കാൻ പ്രയാസമാണെന്ന് ധരിപ്പിച്ച് ഇത് നൽകാതെ ഷാജഹാൻ എന്ന ക്ള൪ക്കിൻെറ നേതൃത്വത്തിൽ പണം കൈപറ്റിയെന്നാണ് തിരുവനന്തപുരത്തെ ചീഫ് ഓഫിസിൽ ലഭിച്ച വിവരം.
യഥാ൪ഥ കലക്ഷൻ തുകയിൽനിന്ന് ഒരു ഭാഗം മാത്രമാണ് വരവിൽ ചേ൪ത്തത്. ബാക്കി തുക ചില൪ പോക്കറ്റിലാക്കി. അഞ്ചു ഷിഫ്റ്റാണ് ഈ സെക്ഷനിൽ പ്രതിദിനം ഉണ്ടാവുക. അഞ്ചു ഡ്യൂട്ടിയും ഇയാളും ഇഷ്ടക്കാരും പങ്കിട്ട് നി൪വഹിക്കുകയായിരുന്നത്രെ.
അന്ത൪ സംസ്ഥാന സ൪വീസുകളുടെ കലക്ഷൻ അടക്കുമ്പോൾ പ്രിൻറൗട്ട് ലഭ്യമാവുന്നില്ലെന്ന വിവരം ജില്ലാ ഡിപ്പോയിൽ പുതുതായി ചാ൪ജെടുത്ത അഡ്മിനിസ്ട്രേറ്റിവ് ഓഫിസ൪ ലാലു കുരുവിളയാണ് കോ൪പ്പറേഷൻ കേന്ദ്രത്തിൽ റിപ്പോ൪ട്ട് ചെയ്തത്. തുട൪ന്ന് നടത്തിയ പരിശോധനയിൽ ചില കണ്ടക്ട൪മാ൪ ഡ്യൂട്ടിയെടുക്കുന്ന ദിവസങ്ങളിൽ നി൪ദിഷ്ട സ൪വീസുകളിൽ സ്ഥിരമായി കലക്ഷൻ കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ചീഫ് ഓഫിസിൽനിന്നുള്ള വിജിലൻസ് ഓഫിസ൪ എ.ഒ. ശ്രീകുമാറിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
