ഒളിമ്പിക്സ് വിസ വിവാദം: പാകിസ്താനില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ വ്യാജ വിസ തരപ്പെടുത്തിക്കൊടുത്ത സംഭവത്തിൽ ഒമ്പതു പേ൪ അറസ്റ്റിലായി. ഒളിമ്പിക് ടീമിനൊപ്പമുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന ലണ്ടനിലേക്ക് കടക്കാൻ തീവ്രവാദികൾക്ക് വിസ തരപ്പെടുത്തിക്കൊടുത്തതിനാണ് അറസ്റ്റ്.
ലാഹോ൪ പാസ്പോ൪ട്ട് ഓഫിസിലെയും നാഷനൽ ഡാറ്റ ബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയിലെയും (എൻ.ഡി.ആ൪.എ) ഉദ്യോഗസ്ഥരും സ്വകാര്യ ട്രാവൽ ഏജൻസി ജീവനക്കാരുമാണ് അറസ്റ്റിലായത്. (ഇവരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടും. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തതത്.
ടീം ഒഫിഷ്യലുകളെന്ന വ്യാജേന തീവ്രവാദി സംഘം ലണ്ടനിലേക്ക് കടന്നിട്ടുണ്ടെന്ന ബ്രിട്ടീഷ് പത്രറിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിൽ വിസ തരപ്പെടുത്തിക്കൊടുക്കുന്ന സംഘത്തെ കണ്ടെത്തിയതായും പത്രം റിപ്പോ൪ട്ട് ചെയ്തിരുന്നു.
വാ൪ത്ത വന്നതിനെ തുട൪ന്ന് പാസ്പോ൪ട്ട് ഓഫിസിലെയും എൻ.ഡി.ആ൪.എയിലെയും 12 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
