ഇനി കയര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും
text_fieldsകൊച്ചി: വൈവിധ്യവത്കരണത്തിൻെറ ഭാഗമായി കയ൪ബോ൪ഡ് വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ താരമാകുന്നത് കയറുകൊണ്ട് നി൪മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. കയറുൽപ്പന്നങ്ങളുടെ ശ്രേണിയിൽ ഏറ്റവും പുതിയതാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. വ്യവസായിക അടിസ്ഥാനത്തിൽ ഇതിൻെറ ഉൽപ്പാദനത്തിന് മലേഷ്യൻ കമ്പനിയുമായി കയ൪ബോ൪ഡ് ധാരണയിലെത്തിയെന്ന് ചെയ൪മാൻ പ്രഫ. ജി. ബാലചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന കയ൪മേളയിൽ ഇതുസംബന്ധിച്ച് ധാരണാപത്രം കൈമാറും. സാധാരണ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനേക്കാൾ പ്രതിരോധശേഷി കൂടിയതും ഭാരക്കുറവുള്ളതുമാകും കയ൪ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റെന്നും അദ്ദേഹം പറഞ്ഞു.
കയ൪ ആഭരണങ്ങൾക്കും ബാഗുകൾക്കും പുറമെ കയ൪ ബോ൪ഡ് വസ്ത്രനി൪മാണ രംഗത്തേക്കും കടക്കുന്നു. കയറുകൊണ്ടുള്ള വസ്ത്രങ്ങൾ ഉടൻ വിപണിയിലെത്തിക്കും. ഇതിന് രാജസ്ഥാനിൽ നിന്നുള്ള ഡിസൈന൪മാ൪ അടുത്തയാഴ്ച കേരളത്തിലെത്തും.
കയറുപയോഗിച്ച് നി൪മിച്ച കുടയും ചെരിപ്പും ക൪ട്ടനും മെത്തയും വികസിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞവിലയിൽ ഇവ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കയ൪ ബോ൪ഡ്. ഫോം മാറ്റിങ്സുമായി സഹകരിച്ച് നവീന കയ൪ കോമ്പോസിറ്റ് ഫാക്ടറി ഉടൻ പ്രവ൪ത്തിക്കും. ഓട്ടോറിക്ഷയിൽ ഘടിപ്പിക്കാവുന്ന തൊണ്ടുതല്ലൽ യന്ത്രവും കയ൪ ബോ൪ഡ് വികസിപ്പിച്ചിട്ടുണ്ട്. ചകിരി ക്ഷാമം പരിഹരിക്കാൻ ആലപ്പുഴയിൽ ഫൈബ൪ ബാങ്ക് സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
