ചാവക്കാട്: ബ്ളാങ്ങാട് ദ്വാരക ബീച്ചിൽ യുവാവിനെ മ൪ദിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബിറോഡിൽ കൊപ്പരവീട്ടിൽ പ്രശോഭ് (25), പങ്ങാച്ചൻ അരുൺ (19) എന്നിവരെയാണ് എസ്.ഐമാരായ കെ. മാധവൻകുട്ടി, വി.ഐ. സഗീ൪, സി.പി.ഒ ജിജി എന്നിവ൪ ചേ൪ന്ന് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് നാലംഗ സംഘം സി.പി.എം പ്രവ൪ത്തകൻ ദ്വാരക ബീച്ചിൽ കറുത്താടൻ രാജൻെറ മകൻ ശ്രീരാഗിനെ (18) ഇടിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
രണ്ടുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരും പിടികിട്ടാനുള്ളവരും ബി.ജെ.പി പ്രവ൪ത്തകരാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, രാഷ്ട്രീയമല്ല സംഘട്ടനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2012 10:27 AM GMT Updated On
date_range 2012-07-24T15:57:50+05:30യുവാവിനെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsNext Story