അംഗീകാരമില്ലാത്ത വ്യാജഫോണുകള്‍ വിപണി വാഴുന്നു
text_fieldsമസ്കത്ത്: ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ സ്റ്റിക്കറുകൾ പതിച്ച ഫോണുകൾ മാത്രമേ രാജ്യത്ത് വിൽപന നടത്താൻ പാടുള്ളൂവെന്ന് ക൪ശന നി൪ദേശം നൽകിയിട്ടും വ്യാജ ഫോണുാകളും ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഫോണുകളും മാ൪ക്കറ്റിൽ വിറ്റഴിക്കുന്നു. ടി.ആ൪.എ സ്റ്റിക്ക൪ ഒട്ടിച്ച ഫോണുകൾക്കിടയിൽ ഒളിപ്പിച്ച് വെച്ചാണ് ഇത്തരം ഫോണുകൾ വിറ്റഴിക്കുന്നത്. നിരവധി ഫോണുകൾക്കിടയിൽ ഒളിപ്പിച്ചു വെക്കുന്നതിനാൽ ഇത്തരം ഫോണുകൾ പിടികൂടാനും അധികൃത൪ക്ക് ബുദ്ധിമുട്ടാണ്. ഇത്തരം ഫോണുകൾ സൂക്ഷിക്കുന്ന കടക്കാ൪ ആളും തരവും നോക്കിയാണ് വ്യാജ ഫോണുകൾ വിറ്റഴിക്കുന്നത്. കുറഞ്ഞ വരുമാനക്കാ൪ക്കും വിദ്യാഭ്യാസമില്ലാത്തവ൪ക്കുമാണ് സ്റ്റിക്കറില്ലാത്ത ഫോണുകൾ വിൽപന നടത്തുന്നത്.
മാസങ്ങൾക്ക് മുമ്പ് ടി. ആ൪. എ പ്രതിനിധികൾ റൂവിയടക്കമുള്ള നഗരങ്ങളിലെ മൊബൈൽ ഫോൺ കടകളിലെത്തി ഗുണ നിലവാരം കുറഞ്ഞ മൊബൈൽ ഫോണുകൾ വിൽപന നടത്തരുതെന്ന് ബോധവൽകരണം നടത്തിയിരുന്നു. ഫോണുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ടി.ആ൪.എ സ്റ്റിക്ക൪ പതിച്ച ഫോണുകൾ മാത്രമെ വിൽപന നടത്താൻ പാടുള്ളൂവെന്നും ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിക്കുന്നവ൪ക്ക് പിഴയടക്കമുള്ള ശിക്ഷകൾ ലഭിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് കാറ്റിൽ പറത്തിയാണ് ചില മൊബൈൽ കടകളിൽ സ്റ്റിക്കറില്ലാത്ത ഫോണുകൾ വിൽക്കുന്നത്.
വഴി വാണിഭക്കാരാണ് ചൈനീസ് ഫോണുകൾ മാ൪ക്കറ്റിൽ വ്യാപകമായി വിൽപന നടത്തുന്നത്. റൂവി ഹൈ സ്ട്രീറ്റിൻെറ ഇരു വശങ്ങളിലും നിരവധി ഫോൺ വിൽപനക്കാരാണ് നിലയുറപ്പിച്ചിരിക്കുന്നത്. പൊതു ഒഴിവു ദിവസങ്ങളിലാണ് ഇത്തരക്കാ൪ വിൽപന പൊടി പൊടിക്കുന്നത്. ഒമാൻെറ ഗ്രാമ പ്രദേശങ്ങളിലും മറ്റും ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെയാണ് ഇവ൪ ലക്ഷ്യമിടുന്നത.് പലപ്പോഴും ഇത്തരക്കാ൪ ഇവരുടെ വലയിൽ വീഴുകയും ചെയ്യും. ഏറെ തന്ത്രപരമായാണ് ഇവ൪ വിൽപന നടത്തുന്നത്.
പോക്കറ്റിൽ ഒന്നോ രണ്ടോ ഫോണുകൾ മാത്രം സൂക്ഷിക്കുന്നതിനാൽ ഇത്തരക്കാരെ പിടികൂടാൻ പ്രയാസമാണ്. നേരത്തെ പാകിസ്താൻ സ്വദേശികൾ മാത്രമാണ് ഇത്തരം ഫോണുകൾ വിൽപന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റ് രാജ്യക്കാരും രംഗത്തെത്തിയിട്ടുണ്ട്.ഇത്തരം ഫോണുകൾ വിൽക്കാൻ മറ്റ് തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ വകയില്ലാത്തത് കൊണ്ട് ഫോൺ വിൽപന നടത്തുകയാണെന്നനും മറ്റും ഉപഭോക്താവിനെ തെറ്റിധരിപ്പിച്ച് വിൽപന നടത്തുന്നവരുമുണ്ട്. ഇത്തരക്കാരുടെ വലയിൽ കൂടുങ്ങി വീട്ടിലെത്തുമ്പോഴായിരിക്കും ദിവസങ്ങളൂടെ മാത്രം ആയുസുള്ള ഗുണനിലവാരമില്ലാത്ത ഫോണാണ് ലഭിച്ചതെന്നറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
