‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ൪ക്കാറിൻെറ ഉടമസ്ഥതയിൽ എയ൪ കേരള എക്സ്പ്രസ് ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സ൪ക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരോട് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന എയ൪ ഇന്ത്യയോട് യോജിക്കാൻ കഴിയില്ല.
നേരത്തെ എയ൪ കേരള എക്സ്പ്രസിന് അനുമതി തേടിയപ്പോൾ കുഞ്ഞത് 20 വിമാനങ്ങൾ ഉണ്ടെങ്കിലേ വിദേശ സ൪വീസിന് അനുമതി നൽകൂവെന്നാണ് അറിയിച്ചത്. ആഭ്യന്തര സ൪വീസ് നടത്തി അഞ്ച് വ൪ഷത്തെ പരിചയവും വേണമെന്ന് നി൪ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനികൾക്കുള്ള നിബന്ധനകളാണ്. എയ൪ ഇന്ത്യ എക്സ്പ്രസിൻെറ ആസ്ഥാനം കൊച്ചിയിൽനിന്ന് മാറ്റാൻ ശ്രമിക്കുന്നുവെന്ന പത്രവാ൪ത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സ൪ക്കാറിൻെറ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വി.ഡി.സതീശൻറ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ചേ൪ത്തല ഓട്ടോ കാസ്റ്റിൽ റെയിൽവേയുമായി ചേ൪ന്ന് വാഗൺ ഫാക്ടറി ആരംഭിക്കുന്നതിന് സംയുക്ത കരാ൪ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഓട്ടോകാസ്റ്റിൽ റെയിൽ ഘടകങ്ങൾ നി൪മിച്ചാൽ വാങ്ങാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെന്ന് പി.തിലോത്തമൻെറ സബ്മിഷന് മറുപടി നൽകി.
സോമാലിയൻ കടൽക്കൊള്ളക്കാ൪ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കുന്നതിന് തയാറാക്കിയ നി൪ദേശങ്ങൾ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് വ൪ഷമായി തടവിൽ കഴിയുന്നവ൪ വരെയുണ്ടെന്ന് തോമസ് ഉണ്ണിയാടൻെറ സബ്മിഷന് മറുപടിയായി പറഞ്ഞു.
മോട്ടോ൪ വാഹന വകുപ്പിന് കീഴിൽ 17 സ്ക്വാഡുകൾകൂടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് അറിയിച്ചു. ഒരു സ്ക്വാഡ് രണ്ടര കോടി പിരിക്കണമെന്നാണ് നി൪ദേശം. ചിറ്റയം ഗോപകുമാറിൻെറ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കാസ൪കോട് ചീമേനിയിൽ എൽ.എൻ.ജി പ്ളാൻറ് ആരംഭിക്കുന്നതിന് നടപടി തുടങ്ങിയതായി മന്ത്രി അറിയിച്ചു. കെ.എസ്.ഐ.ഡി.സിയാണ് നോഡൽ ഏജൻസി. അവിടെയുള്ള 2000 ഏക്കറിൽ 308 ഏക്ക൪ ഒഴികെയുള്ളത് വ്യവസായ വകുപ്പിന് കൈമാറുമെന്നും കെ. കുഞ്ഞിരാമൻെറ (തൃക്കരിപ്പൂ൪) സബ്മിഷനുള്ള മറുപടിയിൽ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ വിചാരണക്ക് മാത്രമായി കോടതികൾ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതായി മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ഇക്കാര്യം ഹൈകോടതിയുമായി ച൪ച്ച ചെയ്യും. 2001 മുതലുള്ള 130 രാഷ്ട്രീയ കൊലപാതകങ്ങളിൽ 76 എണ്ണം വിചാരണയിലാണ്.1997ലെ കേസും ഇതിൽ ഉൾപ്പെടുന്നു. കെ.എൻ.എ ഖാദറിൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
