ഹാരിസണ്‍ മലയാളം കൈവശാവകാശം സാധുതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തില്‍ -സര്‍ക്കാര്‍
text_fieldsകൊച്ചി: ഹാരിസൺ മലയാളം പ്ളാൻേറഷന് താലൂക്ക് ലാൻഡ് ബോ൪ഡ് ഉത്തരവ് പ്രകാരം ഭൂമിക്ക് കൈവശാവകാശം അനുവദിച്ചത് ഇംഗ്ളണ്ടിൽനിന്നുള്ള സാധുതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് സ൪ക്കാ൪. ഹാരിസണിൻെറ കൈവശമുള്ള ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെടുന്നതുൾപ്പെടെയുള്ള ഹരജികളിൽ വാദം കേൾക്കുമ്പോഴാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ൪ക്കാറിന് പുറമെ ഹൈകോടതി അഭിഭാഷകനായ പി.ആ൪. ഹരികുമാ൪, എരുമേലി സ്വദേശി അജികുമാ൪ എന്നിവരാണ് ഹരജി നൽകിയിട്ടുള്ളത്.
മലയാളം പ്ളാൻേറഷൻസ് ലിമിറ്റഡ്, പോസ്റ്റ് ബോക്സ് നമ്പ൪ -503, കൊച്ചി -മൂന്ന് എന്ന ഇല്ലാത്ത മേൽവിലാസത്തിലാണ് ലാൻഡ് ബോ൪ഡിന് മുന്നിൽ രേഖകൾ സമ൪പ്പിച്ചിട്ടുള്ളത്. കേരളത്തിലോ ഇന്ത്യയിലോ ബിസിനസ് ഇല്ലാത്ത ഹാരിസൺ പ്ളാൻേറഷൻ കോ൪പറേഷൻ യു.കെ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വേണ്ടി രേഖകൾ സമ൪പ്പിക്കാൻ ഒപ്പിട്ടിരിക്കുന്നത് ഏജൻറായ ഹാരിസൺ ആൻഡ് ക്രോസ് ഫീൽഡ് ആണ്. ഈ പേരിലും ഓഫിസില്ല. ഫെറ നിയമം 28ാം വകുപ്പ് പ്രകാരം വിദേശകമ്പനിക്ക് ഇന്ത്യയിൽ ഏജൻറിനെ നിയമിക്കണമെങ്കിൽ റിസ൪വ് ബാങ്കിൻെറ അനുമതി തേടേണ്ടതുണ്ടെന്ന് റവന്യൂ സ്പെഷൽ ഗവ. പ്ളീഡ൪ സുശീല ആ൪. ഭട്ട് കോടതിയെ അറിയിച്ചു.
വിദേശകമ്പനിക്ക് സ്ഥാപനം തുടങ്ങാൻ റിസ൪വ് ബാങ്കിൻെറ അനുമതി വേണം. ഇതൊന്നുമില്ലാതെയാണ് ലാൻഡ് ബോ൪ഡ് മുമ്പാകെ വിദേശകമ്പനി ഹരജി ഫയൽ ചെയ്തത്. 1982ലാണ് ലാൻഡ് ബോ൪ഡ് കമ്പനിക്ക് അനുകൂലമായി ഉത്തരവിട്ടത്. 50000ലേറെ ഏക്ക൪ ഭൂമിയാണ് കമ്പനിക്ക് കൈവശാവകാശമായി നൽകിയത്. കമ്പനിക്ക് എങ്ങനെ ഭൂമി കിട്ടിയെന്നത് ലാൻഡ് ബോ൪ഡ് അന്വേഷിച്ചിട്ടില്ല. ഭൂപരിഷ്കരണ നിയമപ്രകാരം ഇങ്ങനെ ഭൂമി അനുവദിക്കാൻ ലാൻഡ് ബോ൪ഡിന് അധികാരമില്ല. ഗോസ്പൽ ഓഫ് ഏഷ്യ ട്രസ്റ്റ് മേധാവി കെ.പി. യോഹന്നാൻ ഹാരിസൺ മലയാളം കമ്പനിയിൽനിന്ന് ഭൂമി വിലയ്ക്ക് വാങ്ങി ചെറുവള്ളി എസ്റ്റേറ്റിൻെറ കൈവശക്കാരായതോടെയാണ് വിവാദം ഉയ൪ന്നത്.
കുടിയാന്മാരിൽനിന്നുള്ള വിൽപ്പന സ൪ട്ടിഫിക്കറ്റ് എന്ന നിലയിൽ 1976ൽ വ്യാജരേഖ കമ്പനി കൈവശപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖകളുടെ ബലത്തിൽ നടക്കുന്ന ഭൂമി ഇടപാടിന് എത്ര നാൾ കഴിഞ്ഞാലും സാധുതയുണ്ടാകില്ല. കമ്പനിയുടെ നടപടി ക്രിമിനൽ കുറ്റകൃത്യമാണ്. എപ്പോൾ വേണമെങ്കിലും ഇത്തരം തട്ടിപ്പുകൾ കോടതിയിൽ ചോദ്യം ചെയ്യാനാവുമെന്നും സ൪ക്കാ൪ വ്യക്തമാക്കി. കൂടുതൽ വാദം കേൾക്കാനായി ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാ൪, ജസ്റ്റിസ് പി. ഭവദാസൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി.ഹരജി തീ൪പ്പാകുംവരെ ഹാരിസണിൻെറ കൈവശമുള്ള ഭൂമിയിൽനിന്ന് മരം മുറിക്കുന്നത് തടഞ്ഞ് കോടതി വാക്കാൽ ഉത്തരവിട്ടു.
അതേ സമയം, ഈ ഹരജികൾ ആറാമത് ബെഞ്ചിന് മുമ്പാകെയാണ് തിങ്കളാഴ്ച പരിഗണനക്കെത്തിയത്. മുമ്പ് കേസ് പരിഗണിച്ച അഞ്ച് കോടതികളും കേസ് കേൾക്കുന്നതിൽനിന്ന് ഒഴിവായിരുന്നു.ഹാരിസണിൻെറ കേസ് വാദിച്ചിരുന്ന അഭിഭാഷക ഗ്രൂപ്പിൽ ജഡ്ജിമാരിൽ പലരും അംഗമായിരുന്ന പശ്ചാത്തലത്തിലാണ് സ്വമേധയാ ബെഞ്ചുകൾ കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
