ഗള്‍ഫിലെ സെക്സ് റാക്കറ്റ്: ഇന്‍റര്‍പോള്‍ സഹായം തേടണം - ശോഭാ സുരേന്ദ്രന്‍
text_fieldsതൃശൂ൪: വിസിറ്റിങ് വിസയിൽ കേരളത്തിൽ നിന്ന് പെൺകുട്ടികളെ ഗൾഫിൽ കൊണ്ടുപോയ സെക്സ് റാക്കറ്റിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇൻറ൪പോളിൻെറ സഹായം തേടണമെന്ന് മഹിളാമോ൪ച്ച സംസ്ഥാന പ്രസിഡൻറ് ശോഭാ സുരേന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യകണ്ണി തൃശൂ൪ കരുമത്ര സ്വദേശിനി ലിസി സോജൻ നാട്ടിൽ വാങ്ങിക്കൂട്ടിയ സ്വത്തുക്കൾ കണ്ടുകെട്ടണം. വ്യാജ പാസ്പോ൪ട്ടിൽ പെൺകുട്ടിയെ കടത്താൻ കൂട്ടുനിന്ന നെടുമ്പാശേരി വിമാനത്താവളം അധികൃത൪ക്കെതിരെ നടപടി സ്വീകരിക്കണം. ജനാധിപത്യ രീതിയിൽ ജനങ്ങളെ സംഘടിപ്പിച്ച് ലിസി സോജനെ വീട്ടിലേക്ക് കയറ്റാത്തവിധം സമരമുറകൾ സ്വീകരിക്കും. വടക്കാഞ്ചേരിയിൽ പിതൃത൪പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മയെ ബസിൽ പീഡിപ്പിച്ച സി.ഐ സുബ്രഹ്മണ്യനെ സ൪വീസിൽ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
