ഗുരുവായൂ൪: മദ്യലഹരിയിൽ നിന്ന് വിമുക്തി നേടിയതിൻെറ ആഹ്ളാദാരവങ്ങളോടെ ആൽക്കഹോളിക്സ് അനോനിമസ് ഗുരുവായൂ൪ യൂനിറ്റ് അംഗങ്ങൾ വാ൪ഷികം ആഘോഷിച്ചു.
മദ്യത്തിൽ വിടുതൽ നേടിയവരും കുടുംബാംഗങ്ങളും മദ്യ വിമുക്തി ആഗ്രഹിക്കുന്നവരും തെരഞ്ഞെടുത്ത പൊതുപ്രവ൪ത്തകരും പങ്കെടുത്ത ചടങ്ങ് വേറിട്ടതായി.
ആൽക്കഹോളിക്സ് അനോനിമസിൻെറ ഗുരുവായൂ൪ യൂനിറ്റായ മോക്ഷത്തിൻെറ നേതൃത്വത്തിൽ തിരുവെങ്കിടം എ.എൽ.പി സ്കൂളിലായിരുന്നു ചടങ്ങുകൾ.
വാ൪ഷികത്തിൻെറ ഭാഗമായി കേക്ക് മുറിക്കലും മിഠായി വിതരണവും ഉണ്ടായി. മദ്യവിമുക്തി നേടിയതിൻെറ വാ൪ഷികം ആഘോഷിക്കുന്നവരെയും അവരുടെ ഭാര്യമാരെയും ചടങ്ങിൽ ആദരിച്ചു.
ഇവരുടെ അനുഭവങ്ങൾ പങ്കുവെക്കലുമുണ്ടായി. ആഘോഷ പരിപാടികൾ ഗുരുവായൂ൪ എസ്.ഐ പി.കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ഡോ. ഫൈസ൪ മുഖ്യപ്രഭാഷണം നടത്തി. ഫാ.സോളി തട്ടിൽ, സിസ്റ്റ൪ അന്നലിസ എന്നിവ൪ സംസാരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, മുൻ നഗരസഭ കൗൺസില൪ കെ.ടി.സഹദേവൻ, മുൻ നഗരസഭ ചെയ൪മാൻ മേഴ്സി ജോയ്, ആക്ട്സ് സെക്രട്ടറി പി.ഐ.സൈമൺ എന്നിവ൪ സംബന്ധിച്ചു.
മദ്യപാനാസക്തിയിൽ നിന്നും മോചിതരാവുകയും മറ്റുള്ളവരെ മദ്യാസക്തിയിൽ നിന്നും മോചനം നേടാൻ സഹായിക്കുകയും ചെയ്യുന്ന മത, രാഷ്ട്രീയ വേ൪തിരിവുകൾക്കതീതമായ സംഘടനയാണ് ആൽക്കഹോളിക്സ് അനോനിമസ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2012 1:56 PM GMT Updated On
date_range 2012-07-23T19:26:43+05:30ആഹ്ളാദം അലതല്ലി; മദ്യത്തില്‍ നിന്ന് മുക്തരായവര്‍ ഒത്തുകൂടി
text_fieldsNext Story