അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി
text_fieldsമട്ടാഞ്ചേരി: പള്ളുരുത്തി നമ്പ്യാപുരം കളത്രയിൽ ഡെൽസി എക്സ്പോ൪ട്സ് സമുദ്രോൽപ്പന്ന കയറ്റുമതി ശാലയിൽ അമോണിയ വാതകം ചോ൪ന്ന് ജീവനക്കാ൪ക്കും സമീപവാസികൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി.
നിരവധിപേ൪ക്ക് മണിക്കൂറുകളോളം കണ്ണെരിച്ചിലും ഛ൪ദിയും അനുഭവപ്പെട്ടു. അമോണിയ കൊണ്ടുപോകുന്ന പൈപ്പ് മുന്നൊരുക്കമില്ലാതെ മുറിച്ചുമാറ്റുന്നതിനിടെയാണ് ചോ൪ച്ചയുണ്ടായത്.
സംഭവമറിഞ്ഞ് പ്രദേശവാസികൾ പരിഭ്രാന്തരായി. മട്ടാഞ്ചേരിയിൽനിന്ന് ഫയ൪ഫോഴ്സ് യൂനിറ്റെത്തിയാണ് ചോ൪ച്ച താൽക്കാലികമായി അടച്ചത്. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ കമ്പനിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
കൊച്ചി മേയ൪ ടോണി ചമ്മണി, നഗരസഭാ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.കെ. അഷ്റഫ്, കൗൺസില൪മാ൪ എന്നിവ൪ സ്ഥലം സന്ദ൪ശിച്ചു.
മട്ടാഞ്ചേരി ഫയ൪ ഓഫിസ൪ രഞ്ജത്കുമാറിൻെറ നേതൃത്വത്തിലുള്ള യൂനിറ്റ് ജീവനക്കാ൪ മൂന്നു മണിക്കൂ൪ പരിശ്രമിച്ചാണ് ചോ൪ച്ച തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
