Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅനധികൃത താമസക്കാരെ...

അനധികൃത താമസക്കാരെ പിടികൂടാന്‍ ദേശീയ തലത്തില്‍ കാമ്പയിന്‍

text_fields
bookmark_border
അനധികൃത താമസക്കാരെ പിടികൂടാന്‍ ദേശീയ തലത്തില്‍ കാമ്പയിന്‍
cancel

അബൂദബി: അനധികൃത താമസക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടാനും ഈ പ്രവണത തടയാനും ദേശീയ തലത്തിൽ കാമ്പയിൻ. ആഭ്യന്തര മന്ത്രാലയമാണ് വിദേശകാര്യ, തൊഴിൽ മന്ത്രാലയങ്ങളുടെയും രാജ്യത്തെ സ്വകാര്യ കമ്പനികളുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ശക്തമായ കാമ്പയിനിന് ഞായറാഴ്ച തുടക്കം കുറിച്ചത്. ‘നിയമ ലംഘകരോട് അരുതെന്ന് പറയുക’ എന്ന സന്ദേശവുമായി നടക്കുന്ന കാമ്പയിനിൽ ഇക്കാര്യത്തിൽ ജനങ്ങളെ, പ്രത്യേകിച്ച് വിദേശികളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
അതേസമയം, രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവരെ പിടികൂടാൻ പകലും രാത്രിയും ശക്തമായ നടപടിയുണ്ടാകുമെന്നും അവരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ നാസ൪ അൽ അവാദി അൽ മിൻഹാലി മുന്നറിയിപ്പ് നൽകി. ഇത്തരം വ്യക്തികൾക്ക് ലക്ഷം ദി൪ഹം പിഴയും ചുരുങ്ങിയത് രണ്ടു മാസം ജയിൽ ശിക്ഷയുമുണ്ടാകും. ഏതെങ്കിലും സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടി വന്നവരെ സ്പോൺസ൪ഷിപ്പ് മാറ്റാതെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 50,000 പിഴ ചുമത്തും. ഇവരെ സഹായിക്കുക, ജോലിയോ താമസ സൗകര്യമോ നൽകുക തുടങ്ങിയ കാര്യങ്ങളും നിയമ ലംഘനമാണ്. അതിനാൽ അവ൪ക്കെതിരെയും നടപടിയുണ്ടാകും.
അനധികൃത താമസക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടാൻ അടുത്ത കാലത്തായി പരിശോധന വ്യാപകമാക്കിയിരുന്നു. ഇതത്തേുട൪ന്ന് രാജ്യത്തിൻെറ പല ഭാഗങ്ങളിലും നൂറുകണക്കിന് പേ൪ അറസ്റ്റിലായി.
അനധികൃത താമസക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടുന്നതിന് പുറമെ ഇവരെ കണ്ടെത്താൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം തേടുകയാണ് ഇപ്പോഴത്തെ കാമ്പയിനിലൂടെ ചെയ്യുന്നത്. ഇത്തരം നിയമ ലംഘനങ്ങളിൽനിന്ന് പിന്തിരിയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും നിയമ വിരുദ്ധമായി താമസിക്കുന്നവരെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പൊലീസിനെ അറിയിക്കുകയും വേണമെന്നാണ് നി൪ദേശം. ഇതിനുവേണ്ടി ‘സാഹിം’ എന്ന സംവിധാനം ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. ഇതുപ്രകാരം 80080 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും വിവരങ്ങൾ നൽകാം. വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാത്തവ൪, നിയമപ്രകാരം വിസയില്ലാതെ രാജ്യത്ത് എത്തിയവ൪, സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടിയവ൪ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ കുറിച്ച് വിവരം നൽകണം. സന്ദേശം നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തമായ സന്ദേശം നൽകുന്നവ൪ക്ക് സമ്മാനം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പത്രം, റേഡിയോ, ടി.വി എന്നിവക്ക് പുറമെ ഫേസ്ബുക്, ട്വിറ്റ൪ എന്നീ സോഷ്യൽ മീഡിയകളിലൂടെയും വ്യാപക ബോധവത്കരണം നടത്തും. ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റും ഇതിനുവേണ്ടി ഉപയോഗിക്കും. കാമ്പയിനിൻെറ ഭാഗമായി അറബി, ഇംഗ്ളീഷ്, ഉറുദു തുടങ്ങിയ ഭാഷകളിൽ ലഘുലേഖകൾ ഇറക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story