ഫൈനല്‍ റൗണ്ട് സ്വപ്നവുമായി മയൂഖ
text_fieldsന്യൂദൽഹി: ഒറ്റച്ചാട്ടത്തിന് ഒളിമ്പിക് മെഡൽ പീഠത്തിലേറാൻ കഴിയുമെന്ന അതിമോഹമൊന്നും മലയാളി ട്രിപ്ൾ ജമ്പ് താരം മയൂഖ ജോണിക്കില്ല. ആദ്യ ആറിനുള്ളിൽ ഫിനിഷ് ചെയ്താൽതന്നെ മെഡലോളം വരുന്ന നേട്ടമാകുമെന്ന വിശ്വാസത്തിലാണ് മയൂഖ. ഒളിമ്പിക്സിൽ ട്രാക്കിലും ഫീൽഡിലും ഫൈനൽ റൗണ്ടിലെത്താൻ വിരലെണ്ണാവുന്ന ഇന്ത്യൻ താരങ്ങൾക്കേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഫൈനൽ റൗണ്ടിലെത്തിയാൽ അത് അഭിമാനകരമായ നേട്ടമായി മാറുമെന്ന പ്രതീക്ഷയിലാണ് ട്രിപ്ൾ ജമ്പ് താരം.
‘വലിയ വാഗ്ദാനങ്ങളൊന്നും ഞാൻ ഉറപ്പ് തരുന്നില്ല. ആദ്യ ആറിൽ ഫിനിഷ് ചെയ്യുക എന്നതാണ് ലക്ഷ്യം. ഫൈനൽ റൗണ്ടിന് യോഗ്യത നേടുന്നത്എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. വ്യക്തിഗത റെക്കോഡിനേക്കാൾ മികച്ച ദൂരം ലണ്ടനിൽ ചാടിക്കടക്കാനാവുമെന്നാണ് പ്രതീക്ഷ. അടുത്തിടെ ബ൪ലിനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 14.10 മീറ്റ൪ താണ്ടാൻ സാധിച്ചു. പരിശീലനം തൃപ്തികരമാണ്. ലണ്ടനിൽ മികച്ച ദൂരം മറികടക്കാനാവുമെന്ന പ്രത്യാശയുണ്ട് -മയൂഖ പറഞ്ഞു.
ട്രിപ്ൾ ജമ്പിലെ ദേശീയ റെക്കോഡ് ഉടമയാണെങ്കിലും ലണ്ടൻ ഒളിമ്പിക്സിൽ ഫൈനൽ റൗണ്ട് പ്രവേശനം മയൂഖക്ക് കടുത്തതാകും.
കഴിഞ്ഞ വ൪ഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 14.11 മീറ്റ൪ ചാടിക്കടന്നാണ് മയൂഖ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. സീസണിലെ പ്രകടനങ്ങൾ ഇൻറ൪നാഷനൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻെറ ആദ്യ നൂറ് താരങ്ങളിൽ ഇടം പിടിക്കുന്ന തരത്തിലല്ലായിരുന്നുവെങ്കിലും മയൂഖ തികഞ്ഞ പ്രതീക്ഷയിലാണ്.
മയൂഖ അടക്കം മൂന്ന് താരങ്ങളോട് ഫിറ്റ്ന്സ് തെളിയിക്കാൻ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു. ഫിറ്റ്നസ് തെളിയിക്കാൻ ആവശ്യപ്പെട്ടതായി അറിയില്ലെന്നും ആശയവിനിമയത്തിലെ തകരാറാണ് വിവാദത്തിന് പിന്നിലെന്നുമാണ് മയൂഖയുടെ പ്രതികരണം.
‘ഏഷ്യൻ ഗ്രാൻഡ് പ്രീക്ക് ശേഷം മയൂഖയുടെ കാലിൻെറ മടമ്പിന് ചെറിയ പരിക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പരിക്കു മാറി. പരീശീലന സമയത്ത് സ്ഥിരമായി 14 മീറ്റ൪ പിന്നിടാൻ സാധിക്കുന്നുണ്ട്. ലോങ്ജമ്പിനേക്കാൾ മയൂഖക്ക് അനുയോജ്യം ട്രിപ്ൾ ജമ്പാണ്. ഇപ്പോൾ പുറത്തെടുക്കുന്നതിനേക്കാൾ മികച്ച പ്രകടനം ലണ്ടനിൽ കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’- മയൂഖയുടെ കോച്ച് ശ്യാം കുമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
