Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചസാര വില...

പഞ്ചസാര വില കുതിച്ചുകയറി; പൈനാപ്പിളില്‍ റെക്കോഡ്

text_fields
bookmark_border
പഞ്ചസാര വില കുതിച്ചുകയറി; പൈനാപ്പിളില്‍ റെക്കോഡ്
cancel

കൊച്ചി: വെളിച്ചെണ്ണ, കുരുമുളക് വിപണികളിൽ പോയവാരം വില സ്ഥിരത ദൃശ്യമായി. പൈനാപ്പിളിനും പഞ്ചസാരക്കും വില കുതിച്ചുകയറി. സ്വ൪ണവിലയിൽ നേരിയ ചാഞ്ചാട്ടവും തുട൪ന്ന് സ്ഥിരതയും പ്രകടമായി. ഡിമാൻഡ് ഉയ൪ന്നതോടെ തേയില വിലയും കൂടി. റബ൪ വിപണിയിൽ വില കുറയലിന്റെ പ്രവണത ദൃശ്യമായി.
വെളിച്ചെണ്ണ ക്വിന്റലിന് എല്ലാ ദിവസവും 6200 രൂപയാണ് രേഖപ്പെടുത്തിയത്. ആഘോഷദിനങ്ങൾ പ്രമാണിച്ച് വില ഉയ൪ന്നേക്കാമെന്ന സൂചനയുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ്, റെയ്ഡ് നടക്കുന്നതിനാൽ മായം കല൪ത്തിയ വെളിച്ചെണ്ണ വിപണിയിലിറക്കാൻ പേടിയാണ്. ആഗസ്റ്റ് അഞ്ചിന് ഭക്ഷ്യസുരക്ഷാ നിയമം പൂ൪ണമായും പ്രാബല്യത്തിൽ വരുമെന്നതിനാൽ വിപണിയിൽ മായം കലരില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക൪ഷക൪.
കരിമ്പ് ഉൽപ്പാദനം കുറഞ്ഞതോടെ പഞ്ചസാരവില പോയവാരം കുത്തനെ മേലോട്ടുയ൪ന്നു. മൊത്തവിപണിയിൽ പഞ്ചസാര ക്വിന്റലിന് 3550 രൂപയിലെത്തി. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. യൂറോപ്പിലേക്ക് കയറ്റുമതി വ൪ധിച്ചതും തമിഴ്നാട്, ക൪ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞപ്പോൾ ഉൽപ്പാദനം ഇടിഞ്ഞതുമാണ് പഞ്ചസാര വില കയറാൻ കാരണം.
ചില്ലറ വിൽപ്പനശാലകളിൽ കിലോക്ക് 38 മുതൽ 39 രൂപ വരെ ഈടാക്കുന്നുണ്ട്. റമദാൻ വിപണി സജീവമായതോടെ പൈനാപ്പിളിന് സ൪വകാല റെക്കോഡ്. സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും ഉയ൪ന്ന വില ബുധനാഴ്ച രേഖപ്പെടുത്തി. കിലോക്ക് 38 രൂപയാണ് രേഖപ്പെടുത്തിയത്. വില നാൽപ്പതിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷ. കിലോക്ക് 10-12 രൂപയായിരുന്നു ഏതാനും ആഴ്ചകൾക്കുമുമ്പ് വില.
കുരുമുളക് വിപണിയിലും പോയവാരം സ്ഥിരത ദൃശ്യമായി. ഗാ൪ബിൾഡിന് ക്വിന്റലിന് 41600 രൂപയാണ് വാരാവസാനം രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളകിന് ക്വിന്റലിന് 8000 ഡോളറായിരുന്നു പോയവാരം വില. ഇന്തോനേഷ്യൻ കുരുമുളകിന് ക്വിന്റലിന് 6300-6400 ഡോളറാണ് വില. വിയറ്റ്നാം ഇനത്തിന് 6000-6400 ഡോള൪, ബ്രസീലിന് 6300 ഡോള൪ എന്നിങ്ങനെയാണ് വില.
കാ൪ഷിക സ൪വകലാശാലയുടെ അനുമാനമനുസരിച്ച് സെപ്റ്റംബറോടെ കുരുമുളകിന് കിലോക്ക് 450 രൂപയെത്തും. മലബാ൪ കുരുമുളകിന് മധ്യേഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വലിയ ഡിമാൻഡ് ഉണ്ടായിരുന്നു. എന്നാൽ, വില കൂടിയപ്പോൾ ഈ കുരുമുളകിനും ആവശ്യക്കാരില്ലാതായി.
റബ൪ വിപണിയിൽ വില കുറഞ്ഞുവരുന്ന പ്രവണത പോയവാരം ദൃശ്യമായി. ഡിമാൻഡ് കുറവും ഇറക്കുമതി കൂടുതലുമാണ്. അന്താരാഷ്ട്ര വില കുറഞ്ഞതിന്റെ പ്രതിഫലനമാണ് രാജ്യത്തും പ്രകടമായത്. വരും ആഴ്ചകളിൽ വലിയ വ്യത്യാസം വരാൻ സാധ്യതയില്ല. കഴിഞ്ഞവ൪ഷത്തെ അപേക്ഷിച്ച് ജൂണിൽ വരവ് കൂടുതലായിരുന്നു. ജൂലൈയിലും വരവ് കൂടുമെന്നാണ് പ്രതീക്ഷ. ആ൪.എസ്.എസ് നാലിന് ക്വിന്റലിന് വാരാവസാനം 18600 രൂപയാണ് രേഖപ്പെടുത്തിയത്.
സ്വ൪ണ വിപണിയിൽ വിലയിൽ ചാഞ്ചാട്ടം ദൃശ്യമായി. വാരാദ്യം ഗ്രാമിന് 2755 രൂപ ആയിരുന്നത് 10 രൂപ കൂടി. പിന്നീട് 25 രൂപ കുറയുകയും ചെയ്തു.
ഡിമാൻഡ് കൂടിയതോടെ തേയിലക്ക് 4-5 രൂപ ഉയ൪ന്നു. പാക്കറ്റ് നി൪മാതാക്കൾ വിപണിയിൽ സജീവമാണ്.

തേയില വില നിലവാരം
ഓ൪ത്തഡോക്സ് ലീഫ് 1,86,000 കിലോ
ഹൈഗ്രോൺ ബ്രോക്കൺസ്: 200213
ഹൈഗ്രോൺ ഫാനിങ്സ് : 157165
മീഡിയം ബ്രോക്കൺസ്: 8995
മീഡിയം ഫാനിങ്സ്: 84 90
സി.ടി.സി ലീഫ് 76,000 കിലോ
ബെസ്റ്റ് ബ്രോക്കൺ: 99105
ബെസ്റ്റ് ഫാനിങ്സ്: 96100
മീഡിയം ബ്രോക്കൺസ് : 8792
മീഡിയം ഫാനിങ്സ്: 8085
ഓ൪ത്തഡോക്സ് ഡസ്റ്റ് 26,000 കിലോ
മീഡിയം ബ്രോക്കൺ ഡസ്റ്റ് :ഇല്ല
ഓ൪ത്തഡോക്സ് മീഡിയം 7883
മീഡിയം ഫൈൻ ഒരു ലോട്ട് 6870.00
മറ്റിനങ്ങൾ ലേലം ചെയ്തില്ല
സി.ടി.സി ഡസ്റ്റ് 11,09,000
ബെസ്റ്റ് സൂപ്പ൪ഫൈൻ ഡെസ്റ്റ്: 107 115
ബെസ്റ്റ് റെഡ് ഡെസ്റ്റ്: 98100
കടുപ്പം കൂടിയ ഇടത്തരം9297
കടുപ്പം കുറഞ്ഞ ഇടത്തരം: 8892
താണയിനം8185

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story