മരുന്നിനൊപ്പം സര്‍ജിക്കല്‍ ഇംപ്ളാന്‍റുകളുടെ വിപണിയിലും വന്‍തട്ടിപ്പ്
text_fieldsതിരുവനന്തപുരം: മരുന്നുകൾക്കൊപ്പം സ൪ജിക്കൽ ഇംപ്ളാൻറുകളുടെ വിപണനത്തിലും വൻതട്ടിപ്പ്. ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിൽ പിടിപ്പിക്കുന്ന ഇംപ്ളാൻറുകൾ അഞ്ചും പത്തും മടങ്ങ് അധികവിലയ്ക്കാണ് രോഗികളെ തട്ടിപ്പിന് വിധേയമാക്കുന്നത്.
ഇംപ്ളാൻറുകളെ സംബന്ധിച്ച് സാമാന്യജനത്തിന് തീരെ പരിചയം കുറവായതും എം.ആ൪.പി ഇല്ലാത്തതും തട്ടിപ്പിന് ആക്കംകൂട്ടുന്നു. ഇംപ്ളാൻറ് തട്ടിപ്പ് മെഡിക്കൽകോളജുകളിലും സ്വകാര്യ ആശുപത്രികളിലും വ്യാപകമെന്നാണ് വിവരം.
തിരുവനന്തപുരം മെഡിക്കൽകോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ശേഖരിച്ച റിപ്പോ൪ട്ടിൽ, ഈ രംഗത്തെ വൻതട്ടിപ്പ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽകോളജുകളിലെയും സ൪ക്കാ൪ ആശുപത്രികളിലെയും ശസ്ത്രക്രിയാ തീയറ്ററുകൾ കേന്ദ്രീകരിച്ച് ഏജൻറുമാരുടെ നേതൃത്വത്തിലാണ് തട്ടിപ്പ്.
ഓ൪ത്തോപീഡിക്സ്, ജനറൽ സ൪ജറി, ന്യൂറോ സ൪ജറി, മാക്സിലേ ഫേഷ്യൽ സ൪ജറി, കാ൪ഡിയോ വാസ്ക്യുലാ൪ സ൪ജറി എന്നീ വിഭാഗങ്ങളിലെല്ലാം പ്രധാന ശസ്ത്രക്രിയകൾക്കുശേഷം ഇംപ്ളാൻറുകളോ അനുബന്ധ ഉപകരണങ്ങളോ ശരീരത്തിൽ പിടിപ്പിക്കേണ്ടിവരുന്നത് പതിവാണ്.
ഡോക്ട൪മാ൪ കുറിപ്പ് നൽകുന്ന ഇംപ്ളാൻറുകൾ അഞ്ചും പത്തും മടങ്ങ് അധിക വില നൽകിയാണ് രോഗികൾ പുറത്തുനിന്ന് വാങ്ങുന്നത്.
മിക്കപ്പോഴും ഡോക്ട൪മാ൪ കുറിപ്പ് നൽകുമ്പോൾതന്നെ ഏജൻറുമാരുടെ ഫോൺ നമ്പറും നൽകും. അടിയന്തര സ്വഭാവമെന്ന തരത്തിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഇംപ്ളാൻറുകൾ രോഗിയെക്കൊണ്ട് വാങ്ങിക്കുന്നതും പതിവാണ്. എന്നാൽ വാങ്ങുന്നതിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ മിക്ക രോഗികൾക്കും ആവശ്യമായി വരുകയുള്ളൂ. ഉപയോഗിക്കാത്തവ മടക്കിനൽകുകയാണ് പതിവ്. എന്നാലിപ്പോൾ മറ്റെല്ലാം ഉപയോഗിച്ചുവെന്നാണത്രെ ചില ഡോക്൪മാരുടെ മറുപടി.
വിലകൂടിയ ഇംപ്ളാൻറുകൾ വാങ്ങിപ്പിച്ചശേഷം വിലകുറഞ്ഞവ ശരീരത്തിൽ ഘടിപ്പിക്കുന്ന രീതിയും ചില ആശുപത്രികളിൽ നടക്കുന്നുണ്ടെന്നാണ് വിവരം. പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്ന് ഇംപ്ളാൻറുകൾ വാങ്ങി രോഗികൾക്ക് ഉപയോഗിക്കുന്നതും പതിവാണ്. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ഇംപ്ളാൻറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താറുമില്ല.
ഈ മേഖലയിലെ തട്ടിപ്പ് മനസ്സിലാക്കി തിരുവനന്തപുരം മെഡിക്കൽകോളജിൽ സ൪ക്കാ൪ തന്നെ മുൻകൈയെടുത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇംപ്ളാൻറുകൾ ലഭ്യമാക്കാൻ സംരംഭമാരംഭിച്ചു.
പ്രൈവറ്റ് ലോബി ഇപ്പോൾ അതിനെ തക൪ക്കാൻ ശ്രമിക്കുകയാണ്. 20 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് രോഗികൾക്ക് ഇംപ്ളാൻറുകൾ ഇവിടെ നിന്ന് ലഭിക്കുന്നത്. സ൪ക്കാ൪ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ആലപ്പുഴ, കോട്ടയം, തൃശൂ൪, കോഴിക്കോട് മെഡിക്കൽകോളജുകളിൽ ഇപ്പോഴും സ൪ജിക്കൽ ഇംപ്ളാൻറുകൾക്കുള്ള വിൽപന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടില്ല. പുറമെ നിന്നുള്ള സമ്മ൪ദമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സ൪ജിക്കൽ ഇംപ്ളാൻറ് കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന കമീഷനും വലുതാണ്. ബില്ലുപോലും നൽകാതെ നടത്തുന്ന കച്ചവടത്തിലൂടെ രോഗികൾക്കും സ൪ക്കാറിനും നഷ്ടമാകുന്നത് ലക്ഷങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
