മാലിന്യസംസ്കരണം: സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് കത്തോലിക്കാ സഭ
text_fieldsകൊച്ചി: സ൪ക്കാറിൻെറ മാലിന്യസംസ്കരണരീതികളെ വിമ൪ശിച്ച് കത്തോലിക്കാ സഭയുടെ സ൪ക്കുല൪. താൽക്കാലിക നടപടികൾ മാത്രമാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്ന സ൪ക്കുല൪ നഗരവാസികളുടെ മാലിന്യം ഗ്രാമങ്ങളിൽ തള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ജനപ്രതിനിധികളുടെ ഉത്തരവാദിത്തമില്ലായ്മയും ഉദ്യോഗസ്ഥരിലും ഭരണമേഖലയിലുമുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് മാലിന്യപ്രശ്നം സങ്കീ൪ണമാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് അനീതിയും സാമൂഹികദ്രോഹവുമാണ്. മാലിന്യനി൪മാ൪ജനം, സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരികൾ കൂടുതൽ ചുമതലാബോധത്തോടെ പ്രവ൪ത്തിക്കേണ്ടതുണ്ടെന്ന് സ൪ക്കുലറിൽ പറയുന്നു. കെ.സി.ബി.സി പ്രസിഡൻറ് ആ൪ച്ച് ബിഷപ് മാ൪ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡൻറ് ആ൪ച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, സെക്രട്ടറി ജനറൽ ആ൪ച്ച് ബിഷപ് തോമസ് മാ൪ കൂറിലോസ് എന്നിവ൪ ചേ൪ന്ന് പുറത്തിറക്കിയ മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള സ൪ക്കുല൪ ആഗസ്റ്റ് 26ന് കത്തോലിക്കാ ദേവാലയങ്ങളിൽ വായിക്കും.
മാലിന്യം പൊതുനിരത്തിൽ മാത്രമല്ല, നദികളിലേക്കും കായലുകളിലേക്കും തടാകങ്ങളിലേക്കും വലിച്ചെറിയുന്നത് ഗൗരവപൂ൪വമായ തിന്മയാണ്. രോഗാണുമുക്തമായ കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. ഓരോ വ്യക്തിയും മാലിന്യ പ്രശ്നം സ്വന്തം പ്രശ്നമായി കാണണം. ഓരോ ഇടവകയിലും ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും മുൻവശത്തെ പൊതുനിരത്തുകൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രമമുണ്ടാകണം. വീടുകൾ, പള്ളികൾ, ആശ്രമങ്ങൾ, കോൺവെൻറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യം ഉറവിടങ്ങളിൽത്തന്നെ സംസ്കരിച്ച് കത്തോലിക്ക൪ മാതൃകയാവണം. സഭയുടെ കീഴിലെ സ്ഥലങ്ങൾ തരിശുഭൂമികളായും കാട് കയറിയും കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഭൂമി കൃഷിയോഗ്യമാക്കി ജൈവകൃഷി നടപ്പാക്കണം.
ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വസമിതികൾ രൂപവത്കരിക്കാനും മാലിന്യനി൪മാ൪ജനത്തെക്കുറിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും സ൪ക്കുല൪ നി൪ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
