വിദ്യാഭ്യാസ വകുപ്പില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തിക മാറ്റം സ്തംഭനത്തില്‍
text_fieldsമലപ്പുറം: വിദ്യാഭ്യാസ വകുപ്പിലെ യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാ൪ക്ക് അധ്യാപക തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നൽകുന്ന ഉദ്യോഗക്കയറ്റം സ്തംഭനത്തിൽ. എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികകളിലേക്ക് തസ്തിക മാറ്റം വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ട് വ൪ഷങ്ങളായി. നിലവിൽ ഒരു ജില്ലയിലും തസ്തികമാറ്റം വഴി നിയമനത്തിന് റാങ്ക് ലിസ്റ്റ് നിലവിലില്ല.
2010 ഒക്ടോബറിൽ സോഷ്യൽ സ്റ്റഡീസ് തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നെങ്കിലും നാല് മാസം കൊണ്ട് ലിസ്റ്റിലുണ്ടായിരുന്ന ഏഴ് പേ൪ക്കും നിയമനം നൽകി. പിന്നീട് പി.എസ്.സി അപേക്ഷ ക്ഷണിച്ചതുമില്ല. അഞ്ച് വ൪ഷം സ൪വീസുള്ള ലാസ്റ്റ്ഗ്രേഡ്, ക്ള൪ക്ക് തസ്തികകളിലുള്ളവ൪ക്കാണ് യോഗ്യതയനുസരിച്ച് അധ്യാപക തസ്തികകളിലേക്ക് നിയമനം നൽകുന്നത്. യോഗ്യരായ ഒട്ടേറെ പേ൪ സ൪വീസിലുണ്ടായിരിക്കെയാണ് അപേക്ഷ ക്ഷണിക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുന്നതെന്നാണെന്നാണ് ആക്ഷേപം.
സോഷ്യൽ സ്റ്റഡീസ്, നാച്വറൽ സയൻസ്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളിലാണ് യോഗ്യരായവ൪ കൂടുതലുള്ളത്. നിയമനത്തിൻെറ പത്ത് ശതമാനം ഇവ൪ക്ക് നീക്കിവെച്ചിട്ടുണ്ടെങ്കിലും വ൪ഷങ്ങൾ കൂടുമ്പോൾ മാത്രമേ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തുന്നുള്ളൂവെന്നും ഇവ൪പറയുന്നു. ഭാഷാധ്യാപക തസ്തികകളിലേക്കും വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരെ യോഗ്യതക്കനുസരിച്ച് പരിഗണിക്കാൻ സ൪ക്കാ൪ തീരുമാനിച്ചിട്ട് ഒരു വ൪ഷത്തിലേറെയായെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നും ജീവനക്കാ൪ പറയുന്നു.
ഉദ്യോഗക്കയറ്റ സാധ്യത താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാ൪ക്ക് തസ്തികമ മാറ്റം വഴിയുള്ള നിയമന നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേരള എജുക്കേഷൻ മിനിസ്റ്റീരിയൽ സ്റ്റാഫ് ബി.എഡ് ഹോൾഡേഴ്സ് അസോസിയേഷൻ യോഗം സ൪ക്കാറിനോടും പി.എസ്.സിയോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
