കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വൃദ്ധ മരിച്ചു; ബസ് നിര്‍ത്താതെ പോയി
text_fieldsതിരുവനന്തപുരം: നഗരമധ്യത്തിൽ വൃദ്ധ കെ.എസ്.ആ൪.ടി.സി ബസിടിച്ച് മരിച്ചു. ബസ് നി൪ത്താതെ പോയി. ഞായറാഴ്ച രാവിലെ പത്തോടെ മോഡൽ സ്കൂൾ ജങ്ഷന് സമീപമുണ്ടായ അപകടത്തിൽ രാജാജി നഗ൪ ഫ്ളാറ്റ് നമ്പ൪ 297ലെ പരേതനായ ചെല്ലപ്പൻെറ ഭാര്യ രാജമ്മ (79) യാണ് ദാരുണമായി മരിച്ചത്. റോഡ് വക്കുകളിലെ പ്ളാസ്റ്റിക്കും മറ്റും ശേഖരിക്കുന്ന ഇവ൪ റോഡ് മുറിച്ചുകടക്കവെയാണ് അപകടമെന്ന് കരുതുന്നു. നാല് ബസ് ഒന്നിച്ച് കടന്നുപോയ ഉടനെയാണ് തല ചിതറിയ നിലയിൽ വൃദ്ധയുടെ മൃതദേഹം റോഡിൽ കണ്ടത്. സമയം കണക്കാക്കി ഒമ്പത് ബസ് പൊലീസ് പരിശോധിക്കുന്നുണ്ട്. കാൻസ൪ രോഗിയായിരുന്നു രാജമ്മ. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോ൪ട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. മക്കൾ: ഗിരിജ, ഗീത, ശശി, ആൽബി. മരുമക്കൾ: ശശി, റാഹേൽ, ഇന്ദിര, പരേതനായ മധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
