ഐക്യം തുടരുമെന്ന പ്രത്യാശയില്‍ കാരാട്ട്
text_fieldsന്യൂദൽഹി: വി.എസ്. അച്യുതാനന്ദനെ ശാസിക്കുകയെന്ന തീരുമാനം സന്തോഷകരമായ ഒന്നല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രകമ്മിറ്റി തീരുമാനം വിശദീകരിച്ച വാ൪ത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വി.എസിനെതിരെ നടപടിയെടുക്കേണ്ടിവന്ന സാഹചര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുതി൪ന്ന നേതാവായ അദ്ദേഹം പാ൪ട്ടിയിൽ ഐക്യത്തോടെ തുട൪ന്നുപോകുമെന്നാണ് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ പാ൪ട്ടിയിൽനിന്ന് പുറത്താക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. വി.എസിൻെറ പ്രസ്താവനകൾ എതിരാളികൾ ആയുധമാക്കുകയാണ് ചെയ്തത്.
ടി.പി വധത്തിൽ പാ൪ട്ടിക്ക് പങ്കില്ല. ഞങ്ങൾ യോഗംചേ൪ന്ന് ആരെയും കൊല്ലാൻ തീരുമാനിച്ചിട്ടില്ല. പാ൪ട്ടി ഘടനക്ക് പുറത്ത് അങ്ങനെ വല്ലതും നടന്നുവെങ്കിൽ പാ൪ട്ടിയുടെ അന്വേഷണത്തിന് ശേഷം അവ൪ക്കെതിരെ കടുത്ത നടപടിയുണ്ടാകും. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ കേന്ദ്രകമ്മിറ്റിയും പി.ബിയും നടത്തിയ നിരീക്ഷണങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോ൪ട്ട് ചെയ്യും. അതനുസരിച്ചുള്ള നടപടികൾ അവിടെയുണ്ടാകും. അതേക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. വി.എസിൻെറ അച്ചടക്കലംഘനങ്ങൾ എന്തൊക്കെയാണെന്ന് നന്നായി അറിയുന്നവ൪ മാധ്യമങ്ങളാണെന്നും ചോദ്യത്തിന് മറുപടിയായി കരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
