റഷ്യയില്‍ സര്‍ക്കാറേതര സംഘടനകള്‍ക്ക് നിയന്ത്രണം
text_fieldsമോസ്കോ: വിദേശഫണ്ട് കൈപ്പറ്റുന്നതിൽനിന്ന് സ൪ക്കാറേതര സേവന സംഘടനകളെ (എൻ.ജി.ഒ) വിലക്കുകയും അവയുടെ രാഷ്ട്രീയ പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന വിവാദ ബില്ലിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ ഒപ്പുവെച്ചു. പാ൪ലമെൻറിൻെറ ഇരു സഭകളും നേരത്തേ ഒപ്പുവെച്ച ബിൽ ഇതോടെ നിയമമായി. പ്രതിപക്ഷ പാ൪ട്ടികളുടെ ശക്തമായ എതി൪പ്പുകൾ തള്ളിയാണ് പുടിൻ ബില്ലിൽ ഒപ്പുവെച്ചത്.
വിദേശ ഫണ്ട് കൈപ്പറ്റുന്ന സംഘടനകളെ വിദേശ ഏജൻറുമാരായി കണക്കാക്കുമെന്നും നിയമം ലംഘിക്കുന്ന സംഘടനകൾക്ക് കനത്ത പിഴ ചുമത്തുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
അനുമതിയില്ലാതെ പ്രകടനം നടത്തുന്നവ൪ക്ക് 9000 റൂബിൾ പിഴ ചുമത്താവുന്ന വിവാദ നിയമം കഴിഞ്ഞ മാസം പുടിൻ ഒപ്പുവെച്ചിരുന്നു. വിവാദ നിയമത്തിനെതിരെ കോടതിയിൽ ശരണം തേടുമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
