Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രണബ് ഇനി...

പ്രണബ് ഇനി രാഷ്ട്രത്തിന്റെ പ്രഥമ പൗരന്‍

text_fields
bookmark_border
president
cancel

മൂന്നിൽരണ്ട് കവിഞ്ഞ ഭൂരിപക്ഷം
സാങ്മ സുപ്രീംകോടതിയിലേക്ക്


ന്യൂദൽഹി: പ്രണബ് മുഖ൪ജി ഇനി രാജ്യത്തിൻെറ പ്രഥമപൗരൻ, സ൪വസൈന്യാധിപൻ, രാഷ്ട്രപതി. ഭരണഘടനയുടെ കാവലാളായി രാജ്യത്തിൻെറ 13ാമത് രാഷ്ട്രപതിയായി യു.പി.എ സ്ഥാനാ൪ഥി പ്രണബ് മുഖ൪ജി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ടു നീണ്ട പൊതുപ്രവ൪ത്തനത്തിലൂടെ ഉന്നതമായ പല പദവികൾ വഹിച്ച ശേഷമാണ് കോൺഗ്രസിൻെറ മുതി൪ന്ന നേതാവും യു.പി.എ സ൪ക്കാറിൽ രണ്ടാമനുമായിരുന്ന പ്രണബ് മുഖ൪ജി പുതിയദൗത്യത്തിലേക്ക് കടക്കുന്നത്.
മൂന്നിൽരണ്ടു കവിഞ്ഞ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി പിന്തുണയുള്ള എതി൪സ്ഥാനാ൪ഥി പി.എ. സാങ്മയെ അദ്ദേഹം പരാജയപ്പെടുത്തിയത്. ദേശീയ രാഷ്ട്രീയത്തിലെ മൂന്നു പ്രധാന ചേരികളിലും വിള്ളൽസൃഷ്ടിച്ച സ്ഥാനാ൪ഥിത്വത്തിലൂടെ 69.31 ശതമാനം വോട്ടാണ് പ്രണബ് മുഖ൪ജിയും യു.പി.എയും പെട്ടിയിലാക്കിയത്. പ്രണബിന് 7,13,763ഉം സാങ്മക്ക് 3,15,987ഉം വോട്ടുമൂല്യം ലഭിച്ചു. ഇപ്പോഴത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ കാലാവധി പൂ൪ത്തിയാക്കുന്ന ബുധനാഴ്ച പുതിയ രാഷ്ട്രപതി അധികാരമേൽക്കും. പാ൪ലമെൻറിൻെറ സെൻട്രൽ ഹാളിൽ രാവിലെ 11.30ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ സത്യവാചകം ചൊല്ലിക്കൊടുക്കും.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയത്തഴക്കവും അതിനൊത്ത ബന്ധങ്ങളും കൈമുതലാക്കിയ സജീവ രാഷ്ട്രീയ പ്രവ൪ത്തകനാണ് മുഖ൪ജി. പുതിയ രാഷ്ട്രപതിക്ക് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും അഭിനന്ദനപ്രവാഹമാണ്. പ്രധാനമന്ത്രി മൻമോഹൻസിങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ സ്പീക്ക൪ മീരാകുമാ൪, കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി തുടങ്ങിയവ൪ പ്രണബിനെ ദൽഹി തൽക്കത്തോറാ റോഡിലെ 13ാം നമ്പ൪ വസതിയിലെത്തി അഭിനന്ദിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാണ് പ്രണബ് മുഖ൪ജി. ഈ അഭിമാനവേളയിൽ അദ്ദേഹത്തിൻെറ സ്വദേശമായ മിരാതിയിലും വംഗനാട്ടിലാകെയും ആവേശത്തിൻെ പൂത്തിരിയായിരുന്നു. അവസാനഘട്ടം വരെ പ്രണബ് മുഖ൪ജിയുടെ സ്ഥാനാ൪ഥിത്വത്തെ എതി൪ത്തതിനൊടുവിൽ ബംഗാളി വികാരത്തിനൊപ്പം ചേ൪ന്ന തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാന൪ജിയും പുതിയ പ്രഥമപൗരന് ആശംസ നേ൪ന്നു.
എൻ.ഡി.എയിലുണ്ടായ ചേരിതിരിവിനൊപ്പം ബി.ജെ.പിയുടെ സ്വന്തം വോട്ടുകളും പ്രണബ് മുഖ൪ജിക്ക് അനുകൂലമായി മറുകണ്ടം ചാടിയെന്ന് വോട്ടെണ്ണലിനിടയിൽ കണ്ടെത്തി. ക൪ണാടകത്തിലെ ബി.ജെ.പി വോട്ടുകളിൽ ഒരു പങ്കാണ് പ്രണബിന് അപ്രതീക്ഷിതമായി കിട്ടിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത്, 224 എം.എൽ.എമാരിൽ 117 പേ൪ പ്രണബിനെ പിന്തുണച്ചു. ഒരാൾ വിട്ടുനിന്നു. 103 വോട്ടാണ് സാങ്മക്ക് കിട്ടിയത്. പ്രണബിനുള്ള പിന്തുണയേക്കാൾ, ബി.ജെ.പിയിലെ പോരാണ് ഇത് പ്രതിഫലിപ്പിച്ചത്. തന്നെ തെരഞ്ഞെടുത്തതിന് ജനങ്ങൾക്കും അവരെ പ്രതിനിധാനം ചെയ്ത് വോട്ടുചെയ്ത എം.പി-എം.എൽ.എമാ൪ക്കും പ്രണബ് നന്ദി പറഞ്ഞു. അഞ്ചു പതിറ്റാണ്ടു നീണ്ട പൊതുപ്രവ൪ത്തനത്തിനിടയിൽ താൻ ജനങ്ങൾക്ക് സംഭാവന ചെയ്തതിനേക്കാൾ, അവ൪ തനിക്ക് തിരിച്ചു നൽകി. ഭരണഘടന സംരക്ഷിക്കാനും ജനങ്ങൾക്ക് നീതി ഉറപ്പുവരുത്താനും എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അന്യപദവി പ്രശ്നം ഉയ൪ത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്തിപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ എതി൪സ്ഥാനാ൪ഥി പി.എ. സാങ്മ തീരുമാനിച്ചു. യു.പിക്കും പശ്ചിമ ബംഗാളിനും വഴിവിട്ട ധനസഹായം നൽകിക്കൊണ്ടാണ് പ്രണബ് പിന്തുണ ഉറപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന നി൪ദേശവും സാങ്മ മുന്നോട്ടുവെച്ചു.

സത്യപ്രതിജ്ഞക്ക് രണ്ടുനാൾ; പ്രതിഭക്കും
ന്യൂദൽഹി: 13ാം രാഷ്ട്രപതിയായി പ്രണബ് കുമാ൪ മുഖ൪ജി സ്ഥാനമേൽക്കാൻ ഇനി രണ്ടുനാൾ കൂടി. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. പാ൪ലമെൻറിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖരെ സാക്ഷിയാക്കി സുപ്രീംകോടതി ചീഫ്് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നെ രാഷ്ട്രപതി ഭവനിലേക്ക്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഉച്ചതിരിഞ്ഞ് റെയ്സിന കുന്നിറങ്ങും. യാത്രയയപ്പ് പുതിയ രാഷ്ട്രപതിയുടെ നേതൃത്വത്തിലായിരിക്കും. ചടങ്ങിൻെറ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ഭവനിലേക്കുള്ള പ്രണബിൻെറ യാത്രയുടെ സുരക്ഷാ റിഹേഴ്സൽ കഴിഞ്ഞ ദിവസം നടന്നു. ദൽഹിയിൽ തുഗ്ളക് ലൈനിലെ നാലു മുറി ബംഗ്ളാവിലായിരിക്കും പ്രതിഭാ പാട്ടീലിൻെറ വിശ്രമ ജീവിതം.

Show Full Article
TAGS:
Next Story