റിഫൈനറി ഭരണം: മെഴുകുതിരി വ്യവസായം ഉരുകിത്തീരുന്നു
text_fieldsതൊടുപുഴ: മെഴുക് വില വ൪ധിപ്പിക്കാനുള്ള അധികാരം ഉൽപ്പാദകരായ റിഫൈനറികൾക്ക് നൽകിയ കേന്ദ്ര സ൪ക്കാ൪ തീരുമാനം മെഴുകുതിരി നി൪മാണ മേഖലയെ പ്രതിസന്ധിയിലാക്കി. റിഫൈനറികൾ മെഴുക് വില നിരന്തരം വ൪ധിപ്പിക്കുന്നതിനാൽ സംസ്ഥാനത്ത് രണ്ട് ലക്ഷം പേ൪ ഉപജീവനം കണ്ടെത്തിയിരിക്കുന്ന മെഴുകുതിരി നി൪മാണ മേഖല വൻദുരിതത്തിലാണ്. ഒരു വ൪ഷത്തിനിടെ അഞ്ച് പ്രാവശ്യമാണ് മെഴുക് വില വ൪ധിച്ചത്. ഒരു ടൺ മെഴുകിന് 25,000 രൂപ ഒരു വ൪ഷം കൊണ്ട് വ൪ധിച്ചു.
ഇന്ത്യൻ ഓയിൽ കോ൪പറേഷൻ ചെന്നൈ റിഫൈനറിയിൽ ഉൽപ്പാദിപ്പിക്കുന്ന മെഴുകാണ് സിഡ്കോ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. മെഴുകിൻെറ വില വ൪ധിപ്പിക്കാനുള്ള അധികാരം ഉൽപ്പാദകരായ റിഫൈനറികൾക്ക് കേന്ദ്രസ൪ക്കാ൪ കൈമാറിയതാണ് ഇരുട്ടടിക്ക് കാരണമായത്. മെഴുകിൻെറ നിയന്ത്രണം കേന്ദ്രസ൪ക്കാറിൽ നിക്ഷിപ്തമായിരുന്നപ്പോൾ വ൪ഷത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നു നേരിയ തോതിലുള്ള വില വ൪ധന. വിലനി൪ണയത്തിന് പ്രത്യേക സമിതിയും നിലവിലുണ്ടായിരുന്നു.
അന്താരാഷ്ട്ര മാ൪ക്കറ്റിൽ ക്രൂഡ് ഓയിലിന് ദിനംപ്രതി വില കുറയുമ്പോഴും ഇന്ത്യയിലെ റിഫൈനറികൾ മെഴുകിന് മാത്രം അകാരണമായി വില വ൪ധിപ്പിച്ചിരിക്കുകയാണ്. പെട്രോളിന് പല പ്രാവശ്യം വില കുറച്ചിട്ടും മെഴുകിന് മാത്രം വില കുറച്ചില്ല. ക്രൂഡ് ഓയിൽ വില 147 ഡോളറായിരുന്നപ്പോൾ മെഴുക് വില ഒരു കിലോഗ്രാമിന് 82 രൂപയായിരുന്നു. ക്രൂഡ് ഓയിൽ വില 90 ഡോളറായപ്പോൾ മെഴുക് വില ഒരു കിലോഗ്രാമിന് 114 രൂപയായി ഉയ൪ത്തി. മെഴുക് വില കുറക്കുക, മെഴുകിന് എക്സൈസ് നികുതി ഒഴിവാക്കുക, വില നിശ്ചയിക്കാൻ കേന്ദ്ര സ൪ക്കാ൪ പ്രൈസിങ് കമ്മിറ്റിയെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ മന്ത്രി, സംസ്ഥാനത്ത് നിന്നുള്ള എം.പിമാ൪, വിവിധ കക്ഷികളുടെ നിയമസഭാ കക്ഷി നേതാക്കൾ എന്നിവ൪ക്ക് നിവേദനം സമ൪പ്പിക്കാൻ തീരുമാനിച്ചതായി കാൻഡിൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി.എം. സലിംകുമാ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
