ഒറ്റക്കമ്പില്‍ അര ക്വിന്‍റല്‍ കപ്പ
text_fieldsകോട്ടക്കൽ: എട്ടര മാസമായ നാല് മൂട് കപ്പ വിളവെടുത്തപ്പോൾ ആകെ തൂക്കം ഒന്നേമുക്കാൽ ക്വിൻറൽ.
പെരുമണ്ണ റഹ്മാനിയ നഗറിലെ കുന്നത്തൊടി മൊയ്തീൻെറ കൃഷിയിടത്തിലാണ് ഒരു മൂടിൽ അര ക്വിൻറലടക്കം ഒന്നേമുക്കാൽ ക്വിൻറൽ വിളവ് ലഭിച്ചത്. 11 മാസം വരെ വിളവെടുക്കാതിരുന്നാൽ ഒരു മൂടിൽനിന്നുതന്നെ ഇതിലധികം ലഭിക്കുമെന്നാണ് മൊയ്തീൻ പറയുന്നത്.
കഴിഞ്ഞ വ൪ഷം തൃശൂ൪ക്കാരൻ സിദ്ദീഖിൻെറ കപ്പകൃഷി വിജയഗാഥ ‘മാധ്യമ’ത്തിൽ വായിച്ചതോടെയാണ് പുതിയ കപ്പകൃഷി പരീക്ഷിക്കാൻ മൊയ്തീന് ആഗ്രഹമുണ്ടായത്.
തൃശൂ൪ ചെന്ത്രാപ്പിന്നിയിൽനിന്നാണ് ‘സുമോ-1’ കപ്പയുടെ കമ്പ് സംഘടിപ്പിച്ചത്.
രണ്ടടിയോളം ഉയരത്തിൽ മണ്ണ് കൂട്ടിയശേഷം മുകളിൽ ഒരടി ഉയരത്തിൽ ജൈവ-പച്ചില വളമിട്ടാണ് കമ്പ് നടാൻ തറയൊരുക്കിയത്. മുകളിൽ ഒരടികൂടി മണ്ണിട്ടുമൂടിയ ശേഷമാണ് കമ്പ് നടുന്നത്. ഓരോ തറക്കും ഒന്നര മീറ്റ൪ വ്യാസമുണ്ടാകും. രണ്ട് മീറ്റ൪ ഇടവിട്ടാണ് കമ്പ് നടുന്നത്. പരമ്പരാഗത ക൪ഷകനായ മൊയ്തീന് പറയാനുള്ളത് കപ്പകൃഷിയുടെ മാത്രം ഗാഥയല്ല. നവര അരിയും തണ്ണിമത്തനുമെല്ലാം ഇദ്ദേഹത്തിൻെറ വയലിൽ മാറിമാറി വിളയുകയാണ്. വയലിൽ കിണ൪ കുഴിച്ച് പുഞ്ചകൃഷി ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
