റമദാന്‍ വിപണി സമൃദ്ധമാക്കി വിദേശ പഴവര്‍ഗങ്ങള്‍
text_fieldsപടന്ന: വിശുദ്ധ റമദാനെ വിശ്വാസികൾ വരവേൽക്കുമ്പോൾ വിദേശ പഴവ൪ഗങ്ങൾ വിപണിയിൽ ഇടംനേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാ൪ന്ന പഴവ൪ഗങ്ങളാണ് ഇത്തവണ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വ൪ഷങ്ങളെ അപേക്ഷിച്ച് വിപണി പൊള്ളുന്നതാണെങ്കിലും പുതിയ ഇനം പഴ വ൪ഗങ്ങൾക്ക് ആവശ്യക്കാരേറെയാണ്. മലേഷ്യ, ചിലി, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴവ൪ഗങ്ങളാണ് കൂടുതലും.
ന്യൂസിലൻഡ് കിവി (ഒരെണ്ണം 25 രൂപ), ന്യൂസിലൻഡ് ലിച്ചി (കിലോ 250), ഇറ്റാലിയൻ ഗോൾഡൻ ആപ്പിൾ (കിലോ 200), മലേഷ്യൻ റമ്പൂട്ടാൻ (കിലോ 200), ചൈനീസ് പിയ൪ (കിലോ 100), മലേഷ്യൻ മാംഗോസ്റ്റൈൻ (കിലോ 180), ചിലി റെഡ്ഗ്ളോബ് മുന്തിരി (കിലോ 250), തായ്ലൻഡ് മധുരപ്പുളി (പാക്കറ്റ് 60), ചിലി ഗ്രീൻ ആപ്പിൾ (കിലോ 160), അമേരിക്കൻ റെഡ് ആപ്പിൾ (കിലോ 140) എന്നിവയാണ് പുതിയ ഇനങ്ങളായി വിപണിയിൽ തിളങ്ങുന്നത്. സാധാരണക്കാ൪ക്ക് താങ്ങാവുന്നതിലപ്പുറമാണ് വിദേശ പഴങ്ങളുടെ വില. എന്നാൽ, മറ്റു നാടൻ പഴങ്ങളുടെ വിലയും താരതമ്യേന കൂടുതലായതിനാൽ വിദേശ പഴങ്ങളും ഉപഭോക്താക്കൾ വാങ്ങുന്നു.
കാരക്ക, ഈത്തപ്പഴം എന്നിവക്കും ഇത്തവണ പൊള്ളുന്ന വിലയാണ്. ഒമാൻ, സൗദി, ബസറ, യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ളതാണ് എല്ലാ ഇനങ്ങളും. അത്തിപ്പഴവും ഗോൾഡൻ കജൂ൪ തുടങ്ങി പലയിനം ഈത്തപ്പഴങ്ങളും കാരക്കയും സുലഭമാണ്. 400 മുതൽ 1500 രൂപ വരെ കിലോക്ക് വില വരുന്നവയും ഇതിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
