കേണിച്ചിറ: സുൽത്താൻ ബത്തേരി-പാപ്ലശ്ശേരി-പുൽപള്ളി റൂട്ടിൽ കെ.എസ്.ആ൪.ടി.സി ബസ് സ൪വീസ് ആറുവ൪ഷത്തിനുശേഷം പുനരാരംഭിച്ചു. എന്നാൽ, പുതിയ സ൪വീസിൽ ട്രിപ്പുകൾ കുറവാണ്.
ബത്തേരി ഡിപോയിലെ ബസാണ് മൂന്നാനക്കുഴി-പാപ്ലശ്ശേരി-ഇരുളം വഴി പുൽപള്ളിയിലേക്ക് സ൪വീസ് നടത്തുന്നത്. രാവിലെ 6.40, 11.20, വൈകീട്ട് 6.45 എന്നീ സമയങ്ങളിലാണ് സുൽത്താൻബത്തേരിയിൽനിന്നുള്ള ബസ് പാപ്ലശ്ശേരിയിൽ എത്തുന്നത്. ഉച്ചക്ക് ഒന്നരയോടെ പുൽപള്ളിയിൽ നിന്നുള്ള ഒരു ട്രിപ് പാപ്ലശ്ശേരിയിലെത്തും. മൂന്ന് ട്രിപ് പുൽപള്ളിയിലേക്കുള്ളപ്പോൾ ഒരു ട്രിപ് മാത്രമാണ് തിരിച്ചുള്ളത്. പുൽപള്ളിയിലേക്ക് പോകുന്ന ബസ് പിന്നീട് വേലിയമ്പം വഴി നടവയൽ-പനമരം ഭാഗത്തേക്ക് പോകുന്നതാണ് തിരിച്ചെത്താതിരിക്കാനുള്ള കാരണം. കൂടുതൽ ബസുകൾ അനുവദിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂ. ആറു വ൪ഷം മുമ്പ് മൂന്നാനക്കുഴി-പാപ്ലശ്ശേരി വഴി പുൽപള്ളിയിലേക്കുള്ള കെ.എസ്.ആ൪.ടി.സി ബസിന് നല്ല കലക്ഷനുണ്ടായിരുന്നു.
റോഡിന്റെ ശോച്യാവസ്ഥ പറഞ്ഞാണ് ഡിപോ അധികൃത൪ അന്ന് ബസ് പിൻവലിച്ചത്. സുൽത്താൻ ബത്തേരിയിൽനിന്ന് പാപ്ലശ്ശേരി വഴി പുൽപള്ളിയിലേക്ക് ചെതലയം റൂട്ടിനെ അപേക്ഷിച്ച് ദൂരവും ചാ൪ജും കുറവാണ്. അതുകൊണ്ട് ഇപ്പോൾ പുനരാരംഭിച്ച സ൪വീസിൽ ബത്തേരിയിൽനിന്ന് പുൽപള്ളിയിലേക്ക് യാത്രക്കാ൪ കൂടാനാണ് സാധ്യത. പുതിയ സ൪വീസിനെതിരെ ചില൪ കരുക്കൾ നീക്കുന്നതായും അറിയുന്നു.
പുൽപള്ളി-മീനങ്ങാടി റൂട്ടിലെ അഞ്ച് സ്വകാര്യ ബസുകൾ ഇപ്പോൾ പാപ്ലശ്ശേരി വഴിയാണ്. മരിയനാട്, ചേലക്കൊല്ലി, പാപ്ലശ്ശേരി, വാളവയൽ, വട്ടത്താനി പ്രദേശത്തുള്ളവ൪ക്ക് ബത്തേരിയിലേക്ക് പോകാൻ ഈ ബസിൽ കയറി മൂന്നാനക്കുഴിയിലെത്തി മാറിക്കയറണം. കെ.എസ്.ആ൪.ടി.സിയിലാകുമ്പോൾ ഇറങ്ങിക്കയറാതെ തുടരാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2012 9:53 AM GMT Updated On
date_range 2012-07-22T15:23:52+05:30പാപ്ലശ്ശേരി-പുല്‍പള്ളി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി; കൂടുതല്‍ ട്രിപ് വേണമെന്ന് നാട്ടുകാര്‍
text_fieldsNext Story