സത്യ കൂട്ട ബലാല്‍സംഗത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsപീരുമേട്(ഇടുക്കി): തമിഴ്നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സത്യ കൂട്ടബലാൽസംഗത്തിന് ഇരയായിരുന്നെന്ന് പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട്. 15 വയസ്സുള്ള പെൺകുട്ടിയെ ഒന്നിലധികം ആളുകൾ പീഡിപ്പിച്ചതായി തേനി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോ൪ട്ടത്തിലാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നതായും തെളിഞ്ഞിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോ൪ട്ടത്തിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സൂചനയുണ്ടായിരുന്നു. തേനി മെഡിക്കൽ കോളജിലെ പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട് പെരുമ്പല്ലൂ൪ പൊലീസിന് കൈമാറി.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോ൪ട്ടത്തിൻെറ റിപ്പോ൪ട്ട് കട്ടപ്പന ഡിവൈ.എസ്.പിക്കും ലഭിച്ചു. തമിഴ്നാട്ടിൽ നിന്ന് ശവ സംസ്കാരത്തിന് എത്തിച്ച മൃതദേഹത്തിൻെറ ചുണ്ടിലും കവിളുകളിലും മാറിലും മുറിവുകൾ ഉണ്ടായിരുന്നതായും നാട്ടുകാ൪ പറഞ്ഞു. ഇതേ തുട൪ന്നാണ് മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് നാട്ടുകാ൪ റീ പോസ്റ്റുമോ൪ട്ടത്തിന് ആവശ്യം ഉന്നയിച്ചത്. മൃതദേഹം ലാഡ്രത്ത് എത്തിച്ച് 24 മണിക്കൂറിനുശേഷമാണ് പോസ്റ്റുമോ൪ട്ടത്തിന് കോട്ടയത്തേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
