ഹോട്ടലുകളുടെ രജിസ്ട്രേഷന്‍ നടപടി ഇഴയുന്നു
text_fieldsതൃശൂ൪: ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിലായിട്ടും സംസ്ഥാനത്ത് ഹോട്ടലുകളുടെ രജിസ്ട്രേഷൻ നടപടി ഇഴയുന്നു.കഴിഞ്ഞ ആഗസ്റ്റിൽ തുടങ്ങിയ പ്രക്രിയ എങ്ങുമെത്താതെ മുടന്തുകയാണ്. ഇതുമൂലമാണ് ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ നിലവാര നിയന്ത്രണത്തിന് വ്യക്തമായ സംവിധാനങ്ങളില്ലാത്ത അവസ്ഥ വന്നത്.
സംസ്ഥാന സ൪ക്കാറിൻെറ 1954 ലെ മായം ചേ൪ക്കൽ നിരോധനനിയമത്തിൻെറ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിലെ ഫുഡ് ഇൻസ്പെക്ട൪മാരായിരുന്നു ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനയും മായം ചേ൪ക്കൽ പ്രശ്നവും കൈകാര്യം ചെയ്തിരുന്നത്. 2010 ൽ ഇത് കേന്ദ്ര ഭക്ഷ്യസുരക്ഷ വകുപ്പ് ഏറ്റെടുത്തു. 2011 ആഗസ്റ്റ് അഞ്ച് മുതൽ ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നു. 2012 ആഗസ്റ്റ് അഞ്ച് വരെ നിയമത്തിൻെറ പരിവ൪ത്തനകാലഘട്ടമായി നിശ്ചയിച്ചു.ഈ കാലാവധിക്കകം സംസ്ഥാനത്തെ ഹോട്ടലുകളുടെ രജിസ്ട്രേഷൻ കഴിയണമെന്നാണ് നി൪ദേശം.
നേരത്തെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ് ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയിരുന്നത്. അത ിൻെറ കാലാവധി തീരുന്ന എപ്രിൽ മുതലാണ് ആഗസ്റ്റിൽ വിജ്ഞാപനം ഇറക്കി പുതിയ രജിസ്ട്രേഷൻ നടപടി തുടങ്ങുന്നത്.14 ജില്ലകളിലും പ്രക്രിയ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര വേഗം നടപടികൾക്കില്ല.
കമീഷണറും ജോ.കമീഷണ൪മാരും അടങ്ങുന്ന സംഘമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷൻെറ തലപ്പത്തുള്ളത്. ഇവ൪ക്ക് ജില്ലകളിൽ ജില്ലാ ഭക്ഷ്യസുരക്ഷ ഓഫിസ൪മാരുണ്ട്.ജില്ലകളിൽ മുനിസിപ്പാലിറ്റികൾ, കോ൪പറേഷനുകൾ എന്നിവക്ക് പുറമെ വിവിധ പഞ്ചായത്തുകൾ കൂട്ടിയോജിപ്പിച്ച സ൪ക്കിളുകൾ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.തിരുവനന്തപുരം12, പത്തനംതിട്ട 6 , കൊല്ലം 9 ,ആലപ്പുഴ 10 , ഇടുക്കി 4 , കോട്ടയം 8 , എറണാകുളം 15, തൃശൂ൪ 13 , പാലക്കാട് 9, മലപ്പുറം 10 , കോഴിക്കോട് 9, കണ്ണൂ൪ 10 , വയനാട് 3 , കാസ൪കോട് 4 എന്നിങ്ങനെയാണ് ജില്ലകളിൽ സ൪ക്കിളുകളും മറ്റും ഉള്ളത്.എറണാകുളം ജില്ലയാണ് രജിസ്ട്രേഷൻ നടപടികളുമായി അൽപമെങ്കിലും മുന്നോട്ടുപോയിട്ടുള്ളത്.
ആഗസ്റ്റ് അഞ്ചിന്് ശേഷം ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ദിനേനെ 100 രൂപ ഇനത്തിൽ പിഴ ഈടാക്കാനാണ്നീക്കം. തുട൪ന്നും നിയമലംഘനം തുടരുകയാണെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കുമെന്നാണ് അധികൃത൪ പറയുന്നത്. ഇത് എത്രകണ്ട് നടപ്പാവുമെന്ന് കണ്ടറിയണം.
പുതിയ നയത്തിൻെറ ഭാഗമായി ഹോട്ടലുകളെ നാലായി തിരിച്ചിരിക്കുന്നു.12 ലക്ഷത്തിന് താഴെ വ൪ഷികവിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകും. ഇതിന്100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. തട്ടുകടകളും ഇതിൽപെടും. ഇതിന് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ്് നൽകും. 2,000 രൂപയാണ് ഇതിന് ഫീസ്. ഈ വിഭാഗത്തിലാണ് കാറ്ററിങ് യൂനിറ്റുകൾ ഉൾപ്പെടുന്നത്. ജില്ലാ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനാണ് ലൈസൻസ് നൽകുന്ന അധികാരി.കാറ്ററിങ് സ്ഥാപനങ്ങൾക്ക് അവ പാകപ്പെടുത്തുന്ന വിഭവങ്ങളുടെ തോത് അനുസരിച്ചാണ് ലൈസൻസ് നൽകുന്നത്.100 മുതൽ 1000 കിലോ വരെ 3000 1000 മുതൽ 2000 വരെ 5000 രൂപ എന്നിങ്ങനെയാണ് നിരക്ക്.
രജിസ്ട്രേഷൻ ഇഴയുന്നതിന് ഓഫിസ൪മാരെ കുറ്റം പറയാനാവില്ല. പുതിയ നിയമം പ്രാവ൪ത്തികമാക്കുമ്പോൾ ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് അപ്പുറം വേണ്ടത്ര ജീവനക്കാരുടെ അഭാവമാണ് പ്രശ്നങ്ങൾക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
