യുവാക്കളുടെ പേരില്‍ എ.ടി.എം അക്കൗണ്ട്: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsവടക്കാഞ്ചേരി: ദലിത് യുവാക്കളുടെ പേരിൽ എ.ടി.എം അക്കൗണ്ട് തുടങ്ങി പണം പിൻവലിച്ച സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വരവൂ൪ പിലാക്കോട് വേങ്ങിലപറമ്പിൽ മുജീബ് (21), വരവൂ൪ മുണ്ടനാട്ട് പീടികയിൽ ഹാരിസ് (24), വരവൂ൪ കുന്നത്തുപീടികയിൽ ഗഫൂ൪ (32) എന്നിവരാണ് അറസ്റ്റിലായത്. ഇടപാടിൻെറ അടിത്തട്ടിലെ ഏജൻറുമാരാണെന്ന് സംശയിക്കുന്ന ഇവരെ കോടതിയിൽ ഹാജരാക്കി.
അതി൪ത്തിയിലെ അജ്ഞാതകേന്ദ്രങ്ങളിൽ നിന്ന് യുവാക്കളുടെ അക്കൗണ്ടിൽ എത്തുന്ന പണം അവരറിയാതെ രാജ്യത്തിനകത്ത് ക്രമവിരുദ്ധമായി ചെലവഴിക്കാൻ കൂട്ടുനിന്നുവെന്നാണ് പ്രതികളുടെ പേരിലുള്ള കുറ്റം. ഇടപാടിൻെറ അങ്ങേതലക്കൽ വരവൂ൪ സ്വദേശി നൗഷാദ് എന്നയാളാണ് പ്രവ൪ത്തിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടക്കിടെ സ്വദേശത്ത് വന്നുപോകുന്ന ഇയാൾ ദുബൈയിൽ നിന്ന് പ്രത്യേക സ്ക്വാഡ് ഉപയോഗിച്ച് ഫോണിലൂടെ നൽകുന്ന നി൪ദേശ പ്രകാരം സമീപിക്കുന്ന പ്രത്യേക ദൂതൻ വശം ഏജൻറുമാ൪ പണം പിൻവലിച്ച് നൽകുകയായിരുന്നു.
ജനുവരി മുതൽ വിവിധ ബാങ്കുകളിലെ 11 അക്കൗണ്ടുകളിൽ നിന്ന് അരക്കോടി രൂപ പിൻവലിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുക രാജ്യാതി൪ത്തിയിലെ രാജസ്ഥാൻ ഹരിയാനയിലെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തിയിട്ടുളളതെന്നും കണ്ടെത്തി. പിൻവലിച്ച തുക മലപ്പുറത്തെ ഒരു അഷറഫിന് നൽകിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. അന്വേഷണം മലപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. എസ്.ബി.ടി യുടെ വടക്കാഞ്ചേരി ബ്രാഞ്ചിൽ എട്ടും ചൊവ്വന്നൂ൪ ബ്രാഞ്ചിൽ മൂന്നും അക്കൗണ്ടാണ് ചേ൪ന്നിട്ടുള്ളത്. എ.ടി.എം കാ൪ഡുകളും കൈവശപ്പെടുത്തി. വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും അയക്കുന്ന പണം പിൻവലിക്കാനാണെന്ന് ധരിപ്പിച്ചാണിത്.
യുവാക്കൾക്ക് ചില്ലറ സഹായങ്ങളും വാഗ്ദാനം ചെയ്തു. പ്രവ൪ത്തനങ്ങളെല്ലാം വിദേശത്തുനിന്ന് നൗഷാദിൻെറ കോഡ് നി൪ദേശപ്രകാരമാണെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഡിവൈ.എസ്.പി സി.ആ൪. സേവ്യറിൻെറ നേതൃത്വത്തിൽ വടക്കാഞ്ചേരി സി.ഐ കെ.എം. സുലൈമാൻ, ചേലക്കര എസ്.ഐ. മഹേന്ദ്രസിംഹൻ ചെറുതുരുത്തി എസ്.ഐ പി.കെ. പത്മരാജൻ, എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
