ഹോക്കി പിച്ച് പരിഷ്കാരത്തിനെതിരെ ഇന്ത്യന്‍ കോച്ച്
text_fieldsന്യൂദൽഹി: ഒളിമ്പിക്സ് ഹോക്കി മൈതാനിയിലെ പരിഷ്കരണത്തിനെതിരെ വിമ൪ശവുമായി ഇന്ത്യൻ ഹോക്കി കോച്ച് മൈക്ൾ നോബ്സും രംഗത്ത്. വേഗതകുറഞ്ഞ ബൗൺസുള്ള നീലപ്രതലത്തിൽ ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കാൻ ലണ്ടൻ ഒളിമ്പിക്സ് സംഘാടക൪ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സാധാരണ കളിക്കാറുള്ള ഗ്രീൻ പിച്ചുമായി ഒരു തരത്തിലുള്ള സാമ്യവും നീലപ്രതലത്തിനില്ല. പുതിയ പ്രതലവുമായി പൊരുത്തപ്പെടാൻ എല്ലാ ടീമുകളും പ്രയാസപ്പെടും. സ്പെയിനിൽ പര്യടനം നടത്തിയപ്പോൾ കളിച്ചത് നീലപ്രതലത്തിലായിരുന്നു. അന്ന് കളിയിൽ വളരെയധികം ബുദ്ധിമുട്ടകൾ അനുഭവപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് നീലപ്രതലം ഒളിമ്പിക്സിൽ അവതരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് നോബ്സ് പറഞ്ഞു.
ഇന്ത്യൻ ഹോക്കി ടീമിൻെറ ലണ്ടനിലെ പ്രകടനത്തെക്കുറിച്ച് അമിത പ്രതീക്ഷ പുല൪ത്തുന്നതിനെതിരെയും നോബ്സ് മുന്നറിയിപ്പ് നൽകി. ‘കളിക്കാരിൽ വിശ്വാസമുള്ളതുകൊണ്ടാണ് ഈ ജോലി ഏറ്റെടുത്തത്. ജനങ്ങൾക്ക് ക്ഷമയും എനിക്ക് സമയവും നൽകണം. ഹോക്കിയോടുള്ള ഇന്ത്യൻ ജനതയുടെ വൈകാരിക ബന്ധം നന്നായറിയാം. പക്ഷേ, യാഥാ൪ഥ്യം മനസ്സിലാക്കണം. ടീമിനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ഒരു വ൪ഷമായി ടീമിൻെറ പ്രകടനത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അന്താരാഷ്ട്ര കായിക ഭൂപടത്തിൽ ഇന്ത്യൻ ഹോക്കി ടീമിന് നല്ലൊരു സ്ഥാനം നേടികൊടുക്കുക എന്നതാണ് തൻെറ സ്വപ്നം’- ആസ്ട്രേലിയക്കാരനായ ഇന്ത്യൻ ഹോക്കി ടീം കോച്ച് മൈക്ൾ നോബ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
