വിന്‍ഡോസ് 8 ഒക്ടോബര്‍ 26 ന് പുറത്തിറങ്ങും
text_fieldsസാൻഫ്രാൻസിസ്കോ: തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസിൻെറ ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് എട്ട് ഒക്ടോബ൪ 26ന് പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിൻെറ സെയിൽസ് മീറ്റിൽ യൂണിറ്റ് തലവനായ സ്റ്റീവൻ സിനോഫ്സ്കിയാണ് വിൻഡോസ് 8 വാതായനം തുറന്നുവെയ്ക്കുന്ന ദിവസം വെളിപ്പെടുത്തിയത്. കൂടാതെ മൈക്രോസോഫ്റ്റ് കമ്യൂണിക്കേഷൻസ് മാനേജ൪ ബ്രാൻഡൻ ലേബ്ളാൻക് കഴിഞ്ഞ ദിവസം തൻെറ ബ്ളോഗിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പേഴ്സണൽ കംപ്യൂട്ടറുകളിലേക്ക് മാത്രമല്ല സ്മാ൪ട്ഫോണുകളിലേക്കും ടാബ്ലറ്റുകളിലേക്കുമുള്ള പതിപ്പും പ്രസ്തുത ദിവസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഉപയോക്താക്കൾക്ക് തങ്ങളുടെ കംപ്യൂട്ടറിൽ വിൻഡോസ് 8 അപ്ഗ്രേഡ് ചെയ്യുകയോ അപ്ഡേഷൻ ലഭ്യമാകുന്ന പുതിയ കംപ്യൂട്ട൪ വാങ്ങുകയോ ചെയ്യാം. വിൻഡോസ് XP യോ, വിൻഡോസ് 7 ഓ ഉപയോഗിക്കുന്നവ൪ക്ക് 40 ഡോള൪ മുടക്കിയാൽ വിൻഡോസ് 8 ലേക്ക് മാറാം.
സാധാരണ ഡെസ്ക്ടോപ്പിനും ടച്ച്സക്രീനിനും ഉതകുന്ന രീതിയിലാണ് വിൻഡോസ് 8 പുറത്തിറക്കുന്നത്. വിൻഡോസ് 8ന് മൂന്ന് പതിപ്പുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഗൂഗിളിൻെറ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടും ആപ്പിളിൻെറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടും (iOS) മത്സരിക്കേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ വിൻഡോസ് 7 പുറത്തിറങ്ങി മൂന്ന് വ൪ഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന വിൻഡോസ് 8ൽ കാതലായ പല മാറ്റങ്ങളും മൈക്രോസോഫ്റ്റ് വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
