ചികിത്സിച്ച് കടക്കെണിയില്‍ മുങ്ങി ഒരു കുടുംബം
text_fieldsപാപ്പനംകോട്: ഇരുവൃക്കകളും തകരാറിലായതിനെ തുട൪ന്ന് ശസ്ത്രക്രിയ നടത്തിയ യുവാവ് ചെലവിട്ട വൻതുക നൽകാനാവാതെ വലയുന്നു. പാപ്പനംകോട് വിവേകാനന്ദ നഗ൪ ടി.സി 54/220 (1) കൽപ്പകശ്ശേരി വീട്ടിൽ പൊന്നപ്പനാശാരി -സരസ്വതിയമ്മ ദമ്പതികളുടെ മകൻ പ്രശാന്തി (32) ൻെറ കുടുംബമാണ് ചികിത്സയെ തുട൪ന്നുള്ള വൻ കടക്കെണിയിൽപ്പെട്ട് ഉഴലുന്നത്. ഒരു വ൪ഷം മുമ്പ് വിവാഹിതനായ പ്രശാന്തിൻെറ ഭാര്യ ഗ൪ഭിണിയാണ്. ഇടയ്ക്ക് തലചുറ്റിവീണതിനെ തുട൪ന്ന് പരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രശാന്തിൻെറ ഇരുവൃക്കകളും തക൪ന്നതായി അറിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലും അമൃതയിലും കൊണ്ടുപോയെങ്കിലും ഉറ്റബന്ധുക്കൾ വൃക്കദാനം ചെയ്താൽ ഓപറേഷൻ നടത്താമെന്ന് പറഞ്ഞു. വൃദ്ധരായ മാതാപിതാക്കൾ രോഗബാധിതരും ഭാര്യ ഗ൪ഭിണിയുമായതിനാൽ ആ വഴിയടഞ്ഞു. ഇളയമ്മ വൃക്ക നൽകാമെന്നേറ്റെങ്കിലും ആശുപത്രി അധികൃത൪ അത് നിഷേധിച്ചു. തുട൪ന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കൾ രംഗത്തെത്തി ചികിത്സക്ക് വേണ്ട അഞ്ചുലക്ഷം രൂപ കടമായി സ്വരൂപിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ തുട൪ചികിത്സക്ക് മാസം 15,000 രൂപ വേണം. വാങ്ങിയ പണം മടക്കി നൽകാനുമുണ്ട്. വിവേകാനന്ദ നഗ൪ റസിഡൻസ് അസോസിയേഷൻ ചികിത്സാസഹായ സമിതിയുണ്ടാക്കി കരമന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ 31722361149 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
