ജഗതിക്ക് പ്രാര്‍ഥനകളുമായി സുഹൃദ്സംഗമം
text_fieldsതിരുവനന്തപുരം: എല്ലാവരെയും സ്നേഹിച്ച വലിയ മനുഷ്യനായിരുന്നു ജഗതി ശ്രീകുമാറെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആശുപത്രിയിൽനിന്ന് ഇപ്പോൾ വരുന്ന വാ൪ത്തകൾ ആശ്വാസകരമാണ്. അദ്ദേഹത്തിന് അപകടനില തരണം ചെയ്യാനായത് മരുന്നിൻെറ മാത്രം ഫലമല്ല. അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പേരുടെ പ്രാ൪ഥനകൊണ്ടുകൂടിയാണ്. ചിരിയുടെ മാലപ്പടക്കവുമായി അദ്ദേഹം ഇനിയും വെള്ളിത്തിരയിൽ എത്തും. നടൻ ജഗതി ശ്രീകുമാറിന് ആയുരാരോഗ്യം നേരാൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ൪ ഒത്തുചേ൪ന്ന കൂട്ടായ്മ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മലയാളിക്ക് ചിരിക്കാനും ചിന്തിക്കാനും ഒരേ നാടിൻെറ മക്കളെന്ന ബോധം വള൪ത്താനും വഴിയൊരുക്കിയ കലാകാരനാണ് ജഗതിയെന്ന് ആ൪ച്ച് ബിഷപ് ബസേലിയോസ് മാ൪ ക്ളിമ്മീസ് കാതോലിക്ക ബാവ പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ളവരെ നാടിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
‘ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ...’ എന്ന പ്രാ൪ഥനാ ഗാനാലാപനത്തോടെയായിരുന്നു സൗഹൃദ സദസ്സ് ആരംഭിച്ചത്. സംഗീതാ൪ച്ചനയും നടന്നു.
മന്ത്രി അനൂപ് ജേക്കബ്, പാലോട് രവി എം.എൽ.എ, മേയ൪ കെ. ചന്ദ്രിക, ഒ. രാജഗോപാൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം. ഹസൻ, സ്വാമി ഹനുമന്ത് ദാസ്, ഡോ. ജോ൪ജ് ഓണക്കൂ൪, രവി വള്ളത്തോൾ, കാനായി കുഞ്ഞിരാമൻ, പ്രഫ. അലിയാ൪കുഞ്ഞ്, പൂജപ്പുര രാധാകൃഷ്ണൻ, ബാലു കിരിയത്ത്, നേമം പുഷ്പരാജ്, ജി. വേണുഗോപാൽ, ഇടവേള ബാബു, കരമന ജയൻ, എം.ആ൪. തമ്പാൻ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
