നായാട്ടുസംഘത്തെ പിടികൂടി
text_fieldsഅഞ്ചൽ: വനത്തിൽനിന്ന് സ്ഥിരമായി വന്യമൃഗവേട്ട നടത്തിവന്ന നാലംഗസംഘത്തെ അഞ്ചൽ റേഞ്ചിലെ മീൻകുളം സെക്ഷനിലെ വനപാലകസംഘം അറസ്റ്റ് ചെയ്തു.
വനത്തിൽമുക്ക് സ്വദേശികളായ കമ്പകപ്പണ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ രാജേന്ദ്രൻ (35), ചരുവിള പുത്തൻവീട്ടിൽ മനോജ് എന്ന മധു (28), ചരുവിള പുത്തൻവീട്ടിൽ ആ൪. അനി (27), പാറവിള പുത്തൻവീട്ടിൽ രഞ്ചു (23) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചൽ റേഞ്ചോഫിസ൪ക്ക് ലഭിച്ച രഹസ്യവിവരത്തെതുട൪ന്നാണ് അറസ്റ്റ്. മീൻകുളം സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ ചണ്ണപ്പേട്ട വനത്തിൽമുക്ക് കോളനിയിൽ രാത്രിയിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്.
ചണ്ണപ്പേട്ട വനത്തിൽമുക്കിൽ ചരുവിള പുത്തൻവീട്ടിൽ രാജേന്ദ്രൻെറ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ വന്യജീവികളുടെ അവശിഷ്ടങ്ങൾ വനപാലക൪ കണ്ടെത്തി. വന്യജീവി സംരക്ഷണനിയമത്തിൽപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ വാലിയുടെ തലയും തോലും പണ്ടങ്ങളുമാണ് കണ്ടെത്തിയത്. പാകം ചെയ്തുകൊണ്ടിരുന്ന ഇറച്ചിയും കസ്റ്റഡിയിലെടുത്തു. വേട്ടപ്പട്ടികളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂടിയതിനും കൊന്നുകറിവെച്ചതിനും നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.
മീൻകുളം സെക്ഷൻ ഫോറസ്റ്റ൪ ബി. ദിലീപിൻെറ നേതൃത്വത്തിൽ ഗാ൪ഡുമാരായ പി.കെ. നാസ൪, സി. അനിൽകുമാ൪, വി. ബിന്ദു, സി. ബിജുകുമാ൪, എസ്. ഗണേഷ്, ഡ്രൈവ൪ ഷംനാദ്, വാച്ച൪ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
