കുമളിയില്‍ പിടിയിലായ യുവതികള്‍ റിമാന്‍ഡില്‍
text_fieldsകുമളി: ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശികളായ യുവതികളെ റിമാൻറ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ഏഴോടെയാണ് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തുന്നതിനിടെ തമിഴ്നാട് തേനി പി.സി. പെട്ടി സ്വദേശികളും ബന്ധുക്കളുമായ ജഗദീശ്വരി (27), വിജയകുമാരി (23) ഇവ൪ക്കൊപ്പമുണ്ടായിരുന്ന പതിനാറുകാരി എന്നിവ൪ പിടിയിലായത്.
പ്രതികളിൽ ജഗദീശ്വരി, വിജയകുമാരി എന്നിവരെ പീരുമേട് കോടതിയിലും ഇവ൪ക്കൊപ്പമുണ്ടായിരുന്ന പതിനാറുകാരിയെ തൊടുപുഴയിലെ കുട്ടികളുടെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കോടതിയിലുമാണ് ഹാജരാക്കിയത്.
തേക്കടി കവലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായിരുന്നു മോഷണം . മോഷണ ദൃശ്യങ്ങൾ സൂപ്പ൪ മാ൪ക്കറ്റിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞതോടെയാണ് നാട്ടുകാ൪ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചത്്.
പൊലീസ് നടത്തിയ പരിശോധനയിൽ ചെരിപ്പുകൾ,റെഡിമെയ്ഡ് തുണിത്തരങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി മൊബൈൽ ഫോണുകൾ വരെ കണ്ടെടുത്തു.
തേക്കടി കവലയിലും ടൗണിലുമുളള സ്പൈസസ് കടകൾ, സൂപ്പ൪ മാ൪ക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മൂവരും ചേ൪ന്ന് കാൽലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ വൈകുന്നേരത്തോടെ കേസ് നടപടികൾ പൂ൪ത്തിയാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
