നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക്
text_fieldsതിരുവല്ല: നിയന്ത്രണംവിട്ട് ബസ് മരത്തിലിടിച്ച് 13 പേ൪ക്ക് പരിക്ക്. തിരുവല്ല-കുമ്പഴ സംസ്ഥാന ഹൈവേയിൽ നെല്ലാട് ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ 11.45 നായിരുന്നു അപകടം.
റാന്നിയിൽനിന്ന് തിരുവല്ലയിലേക്ക് വന്ന കൃഷ്ണ എന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയുംനില ഗുരുതരമല്ല.
തുരുത്തിക്കാട് കിണറ്റുകര താഴക്കൽ ഏലിയാമ്മ ഫിലിപ് (61), കൊറ്റനാട് നൂറുപ്ളാക്കൽ ജോൺ വ൪ഗീസ് (56), പ്ളാങ്കമൺ വെട്ടുനിറവിൽ അമ്മിണി (60), പ്ളാങ്കമൺ വെട്ടുനിറവിൽ ഫാത്തിമ്മ (38), തെള്ളിയൂ൪ ഐ.സി.സി ബഥേൽ വീട്ടിൽ സാലി തോമസ് (44), പത്തനംതിട്ട തെക്കേക്കര വീട്ടിൽ ജിനു (23), തെള്ളിയൂ൪ ഒറ്റപ്ളാക്കൽ മെറീന (21), കുമളി ഏന്തയാ൪ മണ്ടപ്പാലിൽ ജസ്റ്റിൻ തോമസ് (20), റാന്നി താന്നിമൂട്ടിൽ ആദ൪ശ (21), തടിയൂ൪ തെക്കേമാമ്പറമ്പിൽ സാറാമ്മ (63), പുറമറ്റം ഇഞ്ചക്കാട്ടിൽ റിനോ (14), തെള്ളിയൂ൪ പൂവൺ താഴയിൽ റീബാ ജോസഫ് (23) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ഇരവിപേരൂ൪ കൊട്ടക്കാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൻെറ മുൻഭാഗത്ത് ഇരുന്ന് യാത്ര ചെയ്ത ഏതാനും പേരുടെ മുൻനിര പല്ലുകൾക്ക് സാരമായ പരിക്കുണ്ട്.നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിന്ന ബദാം മരത്തിലിടിച്ച് വെയിറ്റിങ്ഷെഡിലേക്ക് കയറുകയായിരുന്നു. ബസ് കാത്ത് വെയിറ്റിങ്ഷെഡിൽ നിന്ന മൂന്നുപേ൪ക്കും സാരമായ പരിക്കുണ്ട്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
