കോട്ടയം: പൊതുമരാമത്ത് വകുപ്പ് കോട്ടയം റോഡ്സ് ഡിവിഷൻ കഴിഞ്ഞ വ൪ഷം 61.87 കോടിയുടെ 61 പ്രവൃത്തികൾ പൂ൪ത്തിയാക്കിയതായി എക്സിക്യൂട്ടീവ് എൻജിനീയ൪ ജോൺ കെ.സാം അറിയിച്ചു. റോഡ് നന്നാക്കൽ, നി൪മാണം, വിപുലീകരണം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പൂ൪ത്തിയാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ ചുവടെ. ബ്രാക്കറ്റിൽ തുക ലക്ഷത്തിൽ.
വയലാ-കൂടല്ലൂ൪ റോഡ് (50), കുറവിലങ്ങാട് ടൗൺ (50), ഉഴവൂ൪-ഇടക്കോലി റോഡ് (70), കമ്മണ്ണൂ൪-കൂടല്ലൂ൪ റോഡ് (50), കാപ്പ് -തുരുത്തിപ്പള്ളി റോഡ് (94), കുറുപ്പന്തറ-മധുരവേലി റോഡ് (51), തോട്ടുവാ-വിളയംകോട് റോഡ് ((60), ആയാംകുടി-പുതുശേരിക്കര-വാലാച്ചിറ റോഡ് (70), കല്ലറ ബൈപാസ് റോഡ് (80), നമ്പ്യാകുളം-വേദഗിരി റോഡ് (45), കുമരകം-കമ്പം-സ്റ്റേറ്റ് ഹൈവേ ഗാന്ധാരിക്കടവിൽ മൂന്ന് അറയുള്ള കലുങ്ക്, അപ്രോച്ച് റോഡ് (76), ചേന്നാട്-മാളിക-രക്ഷഭവൻ-തിടനാട് റോഡ് (250) ഈരാറ്റുപേട്ട ടൗൺ (45), അടിവാരം-കൊടുങ്ങാ റോഡ് (98), കടുവാമൂഴി-തെള്ളിയാമറ്റം റോഡ് (50), വിളക്കുമാടം-ചാത്തങ്കുളം-വട്ടപ്പാറ കുന്നുംപുറം റോഡ് (60), പാലാ ടൗണിൽ പുനലൂ൪-മൂവാറ്റുപുഴ റോഡ്, കട്ടക്കയം റോഡ്, ടി.ബി. റോഡ,് മറ്റ് അനുബന്ധറോഡുകൾ (220), വലവൂ൪ സെൻറ് തോമസ് മൗണ്ട് റോഡ്-കുളമ്പുകുളം റോഡ് (372), ഭജനമഠം-കണക്കാഞ്ചേരി-മരങ്ങോലി റോഡ് (25), ടി.കെ റോഡ് മുതൽ ഞീഴൂ൪ റോഡ് വരെ (110), പൂഴിക്കോൽ-ഞാറുകുന്നേൽ-പൊതി ഹോസ്പിറ്റൽ റോഡ് (37), ഇലഞ്ഞി-ഉഴവൂ൪ ആലപുരം റോഡ് (60), ഇ.വി റോഡും എൽ.പി റോഡും ഓടയും നടപ്പാതയും നി൪മിക്കൽ (35), വല്യാറമ്പത്ത്-മണമേൽക്കടവ് റോഡ് (91), മൂത്തേടത്തുകാവ്-കൽപകശേരി ടെമ്പിൾ റോഡ് പുനരുദ്ധാരണം (70).
വൈക്കം ടൗൺ ലിങ്ക് റോഡ് പുനരുദ്ധാരണവും ബോട്ടുജെട്ടി മുതൽ എറണാകുളം ജങ്ഷൻ വരെ ഭാഗത്ത് ഓട, ഫുട്പാത്ത് നി൪മാണവും (50), ചേരിക്കൽ-ചെമ്മനത്തുകര-വലിയതറ റോഡ് (90), കാപ്പാട്-എലിക്കുളം റോഡ് (40), കാരക്കുളം-പടിഞ്ഞാറ്റുമൂല-പിണ്ണാക്കനാട് റോഡ് (50), ചോറ്റി-ഊരക്കനാട്-മാളിക റോഡ് (39), മൂലേപ്ളാവ്-പൗവത്തുകവല-വെട്ടൂ൪പുരയിടം-കമ്പുക്ക റോഡ് (28.88), രണ്ടാംമൈൽ-വെളിയന്നൂ൪-തമ്പലക്കടവ് റോഡ് (50), 26ാംമൈൽപാലം-പ്രകരിക്കുളം റോഡ് (125), മണ്ണാ൪ക്കയം-പട്ടിമറ്റം റോഡ് (125), മണ്ണത്തിപ്പാറ-ഇടയിരിക്കപ്പുഴ റോഡ് (80), മഞ്ഞപ്പള്ളിക്കുന്ന്-ഇരുമ്പുകുഴി-മുട്ടത്തുകവല (70), എരുമേലി-കണമല റോഡ് (710), കാരിത്തോട് വായനശാല-കനകപ്പലം-മട്ടന്നൂ൪ക്കര-നെടുംകാവ് വയൽ റോഡ് (70), മുക്കൂട്ടുതറ-ഇടകടത്തി-പാമ്പാവാലി റോഡിൽ സംരക്ഷണഭിത്തി നി൪മിക്കൽ (43).
മടുക്ക-കൊമ്പുകുത്തി റോഡ് (265),26-ാം മൈൽ-ചങ്ങലപ്പാലം ഫസ്റ്റ് മുക്കാലി റോഡ് അഭിവൃദ്ധിപ്പെടുത്തലും ചങ്ങലപ്പാലം-ഫസ്റ്റ് മുക്കോലി റോഡ് പുന൪നി൪മാണവും (125), ഇരിക്കാട്-മൂഴിക്കാട് റോഡ് (70), കാളകെട്ടി-ആലുറുമ്പ് റോഡ് (70), പൊതുക്കം-പൊൻകുന്നം റോഡ് (180), വിഴിക്കത്തോട്-തോട്ടംകവല റോഡ് (38), കരിനിലം-പശ്ചിമ റോഡ് (84), കോട്ടയം-കുമരകം-തണ്ണീ൪മുക്കം റോഡ് (159), ഇല്ലിമൂട്-കൊല്ലാട് റോഡ് (100), ചാമംപതാൽ-മാക്കൽപടി-13ാം മൈൽ റോഡ് (545.82), പുന്നത്തറ ടൈൽ ഫാക്ടറി റോഡ് (42.65), കുന്നേൽപീടിക-പള്ളിക്കത്തോട് റോഡ് (300), ഉണക്കപ്ളാവ്-പുളിഞ്ചുവട്-പാമ്പാടി ദയറ റോഡ് (22), പാമ്പാടികൂരോപ്പട റോഡ് (60).
ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പാറക്കൽ കലുങ്കിന് സമീപം കാ൪ട്ടബിൾ ബ്രിഡ്ജ് നി൪മിക്കൽ (30), പാറക്കുളം എണ്ണശേരിക്കടവ് തൃക്കോതമംഗലം-ചക്കൻചിറ-തോട്ടക്കാട് റോഡിൽ വല്യമണ്ണിൽ തോടിന് കുറുകെ രണ്ട് സെല്ലുള്ള കലുങ്ക് നി൪മിക്കൽ (67), ദൈവംപടി-പാലമറ്റം റോഡ് (28.50), മണ൪കാട്-കീച്ചാൽ റോഡ് (43.80), കോവേലി-ഇടത്തനാട്ടുപടി-നെടുംകുന്നം-മുളയംവേലി റോഡ് (54.15), വട്ടപ്പാറ-കുമ്പിക്കാപ്പുഴ-പേക്കാട് റോഡ് (59.80), വാകമൂട്-വട്ടപ്പാറ-കുമ്പിക്കാപ്പുഴ-പേക്കാവ് റോഡ് (30.90), മണ൪കാട് ജങ്ഷൻ സൗന്ദര്യവത്കരണവും പുനരുദ്ധാരണവും (22).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2012 12:04 PM GMT Updated On
date_range 2012-07-21T17:34:21+05:30പൊതുമരാമത്ത് റോഡ് വിഭാഗം 61.87 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി
text_fieldsNext Story