Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബസില്‍ നിന്ന്...

ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്

text_fields
bookmark_border
ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്
cancel

ഗാന്ധിനഗ൪: ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ആ൪പ്പൂക്കര വെസ്റ്റ് എൺപതിച്ചിറയിൽ സജിയുടെ ഭാര്യ മേഴ്സിക്കാണ് (42) പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് പനമ്പാലം കോലാട്ടമ്പലത്തിന് സമീപമാണ് അപകടം. പനമ്പാലത്തുനിന്ന് ബസിൽകയറിയ മേഴ്സി കോലേട്ടമ്പലം ഭാഗത്തുള്ള വളവിൽ തെറിച്ചുവീഴുകയായിരുന്നു. ബസ് വളവ് എടുത്തപ്പോൾകമ്പിയിൽ നിന്ന് പിടിവിട്ടതിനെത്തുട൪ന്നാണ് തെറിച്ചുവീണത്. ഉടൻ ബസ് ജീവനക്കാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗ൪ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story