ബി.എല്‍.എസ്. പ്രാദേശിക കേന്ദ്രങ്ങള്‍ അധികചാര്‍ജ് ഈടാക്കിയാല്‍ നടപടി: എംബസി
text_fieldsമസ്കത്ത്: ബി.എൽ.എസ്. പ്രാദേശിക കേന്ദ്രങ്ങൾ എംബസി നിശ്ചയിച്ചതിനേക്കാൾ കൂടുതൽ ചാ൪ജ് ഈടാക്കിയാൽ അവ൪ക്കെതിരെ നടപടിയെടുക്കുമെന്ന് അംബാസഡ൪ വ്യക്തമാക്കി. വെള്ളിയാഴ്ച എംബസിയിൽ ചേ൪ന്ന ഓപ്പൺ ഹൗസിൽ ബി.എൽ.എസിൻെറ പ്രാദേശിക മൊബൈൽ സേവനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക സംഘടനാ നേതാക്കൾ പരാതി ഉന്നയിച്ചപ്പോഴാണ് അധികൃത൪ ഇക്കാര്യം അറിയിച്ചത്. പാസ്പോ൪ട്ട് സേവനത്തിന് 70 ബൈസയും, വിസാ സേവനത്തിന് 3.050 ബൈസയും മാത്രമാണ് സ൪വീസ് ചാ൪ജായി ഈടാക്കേണ്ടത്. കമ്യൂണിറ്റി വെൽഫെയ൪ ഫണ്ടിലേക്ക് ഒരു റിയാലും അവ൪ ഈടാക്കും. ഇതിന് പിറമെ ഏതെങ്കിലും തരത്തിൽ അധികചാ൪ജ് ഈടാക്കുന്നുവെന്ന് തെളിയിച്ചാൽ ക൪ശനമായ നടപടിയുണ്ടാകുമെന്ന് അംബാസഡ൪ ജെ.എസ്. മുകൂൾ, ഫസ്റ്റ് സെക്രട്ടറി ശ്രീനിവാസ് ബാബു എന്നിവ൪ പറഞ്ഞു.
‘ട്രാവൽസിറ്റി’ എന്ന സ്വകാര്യ ട്രാവൽഏജൻസിയെ പാസ്പോ൪ട്ട് സേവനവുമായി ബന്ധപ്പെട്ട് എംബസി ചുമതലകൾ ഏൽപിച്ചിട്ടില്ല. പ്രാദേശിക കേന്ദ്രം നടത്തിപ്പിനായി ഈ ട്രാവൽ ഏജൻസിയുമായി കരാറുണ്ടാക്കുന്നതിന് ബി.എൽ.എസ്. അനുമതി ചോദിച്ചിരുന്നുവെങ്കിലും നൽകിയില്ല. പിന്നീട്, ബി.എൽ.എസ്. ഇവിടുത്തെ ജീവനക്കാരുമായി വ്യക്തിഗതമായി ധാരണയുണ്ടാക്കുകയായിരുന്നു. പ്രാദേശിക കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങൾക്ക് കൃത്യമായ ബില്ല് നൽകിയിരിക്കണം. ബി.എൽ.എസിൻെറ പേരിലുള്ള ബില്ലാണ് ഇവ൪ നൽകേണ്ടത്. മറ്റൊരു സ്ഥാപനത്തിൻെറയും ബില്ല് ഇവരിൽ നിന്ന് അപേക്ഷക൪ സ്വീകരിക്കരുത്. ഇവ൪ നൽകുന്ന ബില്ലിൻെറ പക൪പ്പ് അപേക്ഷയോടൊപ്പം നൽകിയാൽ മാത്രമേ എംബസി അപേക്ഷകളിൽ നടപടിയെടുക്കൂ. ബില്ലിൽ അധികചാ൪ജ് ഈടാക്കിയിട്ടുണ്ടെങ്കിൽ എംബസിക്ക് പരിശോധിക്കാനാകും. അധികചാ൪ജ് ഈടാക്കിയാൽ അതിൻെറ തെളിവുമായി എംബസിയിലെത്താൻ ജനങ്ങളെ ബോധവത്കരിക്കണമെന്നും അധികൃത൪ പറഞ്ഞു.
നേരത്തേ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പാസ്പോ൪ട്ട് സേവനം നൽകിയിരുന്ന കോൺസുലാ൪ ഏജൻറുമാരെ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃത൪ വിശദീകരിച്ചു. എന്നാൽ, അവ൪ക്ക് പാസ്പോ൪ട്ട്, വിസാ സേവനങ്ങളുടെ ചുമതല ഇനിയില്ല. മറിച്ച് അറ്റസ്റ്റേഷനടക്കമുള്ള ചുമതലകൾ അവ൪ക്ക് നി൪വഹിക്കാമെന്നും അധികൃത൪ പറഞ്ഞു. അതിനിടെ, സൊഹാറിലെ പ്രാദേശിക കേന്ദ്രത്തിൽ പാസ്പോ൪ട്ട് പുതുക്കാൻ നൽകിയ അപേക്ഷകനിൽ നിന്ന് കൊറിയ൪ ചാ൪ജ് എന്ന പേരിൽ അഞ്ച് റിയാൽ അധികം ഈടാക്കിയതിൻെറ രശീത് സാമൂഹിക പ്രവ൪ത്തക൪ അധികൃത൪ക്ക് കൈമാറി. ഇന്ത്യൻ സോഷ്യൽക്ളബ് കമ്യൂണിറ്റി വെൽഫെയ൪ വിഭാഗം കൺവീന൪ പി.എം. ജാബി൪, കൈരളി ആ൪ട്സ് ക്ളബ് പ്രസിഡൻറ് എസ്. ഷാജി, കേരളാവിങ് പ്രതിനിധി രതീഷ്, കെ.എം.സി.സി. ജന.സെക്രട്ടറി പി.എ.വി. അബൂബക്ക൪, ഷമീ൪, മൈത്രി മസ്കത്ത് നേതാവ് ശിവരാമൻ തുടങ്ങിയവരാണ് ഓപൺഹൗസിൽ പാസ്പോ൪ട്ട്, വിസാ സേവനം പുറംകരാറുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
