2ജി പുനര്‍ലേലം: കമ്പനികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങി
text_fieldsന്യൂദൽഹി: 2ജി പുന൪ലേലം സംബന്ധിച്ച വ്യവസ്ഥകൾക്ക് ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര മന്ത്രിതല സമിതി അന്തിമരൂപം നൽകി.
2ജി സ്പെക്ട്രത്തിന്റെ വില, ഓപറേറ്റ൪മാരിൽനിന്ന് ഈടാക്കേണ്ട വാ൪ഷിക ഫീസ്, ലേലതുക അടക്കുന്നതിനുള്ള വ്യവസ്ഥഎന്നീ മൂന്നു കാര്യങ്ങളിൽ വ്യവസ്ഥകൾക്ക് രൂപംനൽകുകയാണ് മന്ത്രിതല സമിതിയുടെ ദൗത്യം. ഇതനുസരിച്ച് തയാറാക്കിയ നി൪ദേശങ്ങൾ രണ്ടാഴ്ചക്കകം മന്ത്രിസഭക്ക് സമ൪പ്പിക്കുമെന്നും മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കുമെന്നും സമിതി അംഗമായ ടെലികോം മന്ത്രി കപിൽ സിബൽ പറഞ്ഞു. 2ജി സ്പെക്ട്രം പുന൪ലേലത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നി൪ദേശിച്ച അടിസ്ഥാന വില കുറക്കാനാണ് സമിതിയുടെ ഒരു ശിപാ൪ശ എന്നാണ് വിവരം.
എ.രാജ ടെലികോം മന്ത്രിയായിരിക്കെ, ക്രമവിരുദ്ധമായി അനുവദിച്ചതെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ 122 ലൈസൻസുകളാണ് ലേലം ചെയ്യുന്നത്. പുന൪ലേലത്തിന് ട്രായ് നി൪ദേശിച്ച നിരക്ക് യൂനിറ്റിന് 3622 കോടി എന്നതായിരുന്നു. രാജയുടെ കാലത്ത് കമ്പനികൾ നൽകിയ തുകയുടെ പത്തിരട്ടിയിലേറെയാണിത്. ഇത്രയും വലിയ തുക നൽകി ലേലം പിടിച്ചാൽ കോൾ നിരക്ക് ഇരട്ടിയായി വ൪ധിപ്പിക്കേണ്ടിവരുമെന്ന വാദവുമായി മൊബൈൽ സ൪വീസ് ദാതാക്കളായ കമ്പനി ഉടമകൾ കേന്ദ്രസ൪ക്കാറിൽ കടുത്ത സമ്മ൪ദമാണ് ചെലുത്തിയത്.
മിനിറ്റിന് 10 പൈസയിൽ കൂടുതൽ വ൪ധന വേണ്ടിവരില്ലെന്നാണ് ട്രായിയുടെ നിലപാട്. എന്നാൽ, മന്ത്രിതല സമിതി കമ്പനിയുടെ സമ്മ൪ദത്തിന് വഴങ്ങി ലേലതുക കുറച്ചു.
ട്രായ് നി൪ദേശിച്ച തുകയിൽ 80 ശതമാനം കുറവാണ് കമ്പനികൾ ആവശ്യപ്പെട്ടതെങ്കിലും അത്രയും കുറവ് മന്ത്രിതല സമിതി അനുവദിച്ചിട്ടില്ല. ലേലം പിടിക്കുന്ന കമ്പനികൾ ലേല തുക ഗഡുക്കളായി അടച്ചാൽ മതിയെന്ന ഇളവ് നൽകാനും ശിപാ൪ശയിലുണ്ട്. നേരത്തെ, നിശ്ചയിച്ചിരുന്ന സമയക്രമമനുസരിച്ച് ജൂലൈ അഞ്ചിന് ആരംഭിച്ച് ആഗസ്റ്റ് ആറിന് പുന൪ലേലം പൂ൪ത്തിയാക്കേണ്ടതായിരുന്നു.
ലേലതുക കുറക്കാനുള്ള കമ്പനികളുടെ സമ്മ൪ദത്തിനും ട്രായിയുടെ നി൪ദേശത്തിനും ഇടയിൽപെട്ട സ൪ക്കാറിന്റെ ആശയക്കുഴപ്പം കാരണം ലേലം നീണ്ടുപോയി.
പുതിയ സമയക്രമമനുസരിച്ച് പുന൪ലേല നടപടികൾ ജൂലൈ 20ന് ആരംഭിച്ച് ആഗസ്റ്റ് 26ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
