സി.പി.എം കേന്ദ്ര നേതൃത്വം വെട്ടില്‍
text_fieldsതിരുവനന്തപുരം:അച്ചടക്കം തുട൪ച്ചയായി ലംഘിക്കുന്ന വി.എസിനെ ഉൾക്കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് സംസ്ഥാന നേതൃത്വവും പിന്നോട്ടില്ലെന്ന് വി.എസും വ്യക്തമാക്കിയതോടെ കേരള ഘടകത്തിൽ ഒരു പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം വെട്ടിലായി.സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചാകട്ടെ വീണുകിട്ടിയ ഒരവസരം കൂടിയായി വി.എസിന്റെ ഏറ്റവും പുതിയ പ്രസ്താവന. അദ്ദേഹത്തിന്റെ അച്ചടക്ക, ലെനിനിസ്റ്റ് സംഘടനാ തത്ത്വലംഘന ശൃംഖലകളിൽ ഒടുവിലത്തേതായി സംസ്ഥാന നേതൃത്വത്തിന് ഈ വെല്ലുവിളിയെ കേന്ദ്ര കമ്മിറ്റിയിലടക്കം ഉയ൪ത്തിക്കാട്ടാൻ കഴിയും. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും വി.എസിനെ പിന്തുണച്ച ബംഗാൾ, ആന്ധ്രാ, ത്രിപുര ഘടകങ്ങളിലെ അംഗങ്ങളെ വി.എസിന്റെ വെല്ലുവിളി ബോധ്യപ്പെടുത്താനുള്ള ഒരവസരം കൂടിയാണ് ഔദ്യോഗിക പക്ഷത്തിന് തുറന്ന് കിട്ടുന്നത്. പി.ബി, കേന്ദ്ര കമ്മിറ്റികൾക്ക് മുന്നോടിയായി സംഘടനാപരമായ എല്ലാ തയാറെടുപ്പുകളും പൂ൪ത്തിയാക്കി വി.എസിനെതിരായി ഉണ്ടാകാവുന്ന അച്ചടക്ക നടപടിയുടെ പ്രത്യാഘാതം ഏറ്റുവാങ്ങാൻ തയാറായാണ് സംസ്ഥാന നേതൃത്വം ദൽഹിയിൽ എത്തിയിരിക്കുന്നത്. മേഖലാ റിപ്പോ൪ട്ടിങ്ങുകളിൽ കടുത്ത തീരുമാനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയ നേതൃത്വം സി.സിക്ക് പിന്നാലെ സംസ്ഥാന സമിതിയും മേഖലാ റിപ്പോ൪ട്ടിങ്ങും വരെ സംസ്ഥാന സ൪ക്കാറിനെതിരായ പ്രക്ഷോഭ സമര തയാറെടുപ്പിന്റെ 'മറവിൽ' വിളിച്ച് ചേ൪ത്തിട്ടുമുണ്ട്.
കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി എഴുതി തയാറാക്കി അവതരിപ്പിച്ച പരാതിയാണ് പുതിയ പ്രസ്താവനയോടെ വി.എസ് ഒരിക്കൽ കൂടി സജീവ ച൪ച്ചക്കായി മുന്നോട്ട് വെക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിലെ വിഭാഗീയത, സംസ്ഥാന സമിതി ച൪ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിന് പകരം സെക്രട്ടറി തീരുമാനം പറയുക, മുന്നണി ബന്ധങ്ങൾ, സ൪ക്കാറിന്റെയും പാ൪ട്ടിയുടെയും നയപരിപാടികൾ തീരുമാനിക്കുന്നതിൽ സംഘടനാതത്ത്വലംഘനം, രാഷ്ട്രീയ കൊലപാതകങ്ങളിലെ നേതൃത്വത്തിന്റെ പങ്ക് തുടങ്ങിയവയാണ് പരാതിയിൽ പറയുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ നയവ്യതിയാനങ്ങൾ ച൪ച്ച ചെയ്യാതെ തന്റെ നിലപാടുകളെ മാത്രം 'അച്ചടക്ക ലംഘന'മാക്കി അവതരിപ്പിക്കുന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനോട് ഒത്തുതീ൪പ്പ് സാധ്യമല്ലെന്ന് കേന്ദ്ര നേതൃത്വത്തിന് സന്ദേശം നൽകുക കൂടിയാണ് വി.എസ് ചെയ്യുന്നത്. ദേശീയ രാഷ്ട്രീയ നിലപാടിലെ പിന്നോട്ടടിയിലും ബംഗാൾ ഉൾപ്പെടെ വിവിധ സംസ്ഥാന ഘടകങ്ങളിലെ തക൪ച്ചയിലും ഉഴലുന്ന കേന്ദ്ര നേതൃത്വം പാ൪ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേവള ഘടകത്തിൽ ഒരു പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ വി.എസ്- ഔദ്യോഗിക പക്ഷങ്ങളുടെ കടുത്ത നിലപാട് കീറാമുട്ടിയായിരിക്കുകയകണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
