ഇരുമുന്നണികളും നീതി കാണിച്ചില്ല -വെള്ളാപ്പള്ളി
text_fieldsകോഴിക്കോട്: വിപ്ളവ പാ൪ട്ടിയും ഗാന്ധിയൻ പാ൪ട്ടിയും മാറിമാറി ഭരിച്ചപ്പോഴൊന്നും ഈഴവ സമുദായത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്. എൻ.ഡി.പി മലബാ൪ മേഖലാ നേതൃയോഗം അളകാപുരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കുകളായി നിൽക്കുന്ന സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ് ഇരുമുന്നണികളും ശ്രമിച്ചത്. അധികാരക്കസേര ഉറപ്പിക്കാൻ എന്തു തറവേലയും കാണിക്കാൻ വിപ്ളവ പാ൪ട്ടികൾക്ക് മടിയില്ല. അവ൪ക്കുവേണ്ടി ചോരചിന്തിയത് ഈഴവരും തീയരുമാണ്. കണ്ടാലും കൊണ്ടാലും മനസ്സിലാക്കാത്തവരും എന്തു ചെയ്താലും സഹിക്കുന്നവരുമായതുകൊണ്ടാണ് ഈഴവരെ പരിഗണിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ആ൪.ശങ്കറിനുശേഷം സമുദായത്തിന് നീതി ലഭിച്ചിട്ടില്ല. മലപ്പുറം, വയനാട്, കാസ൪കോട്, ജില്ലകളിൽ തീയ സമുദായത്തിന് ഒരൊറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. മലബാറിലെ തീയ൪ ശ്മശാനങ്ങൾക്കുവേണ്ടിപോലും കരയേണ്ട ഗതികേടിലാണ് -വെള്ളാപ്പള്ളി പറഞ്ഞു.
സന്തോഷ് അരയാക്കണ്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
