റിലയന്‍സ് 2ജി ലേലത്തിന്
text_fieldsമുംബൈ: വൈകാതെ നടക്കുന്ന 2ജി സ്പെക്ട്രം ലേലം 3ജി സ്പെക്ട്രത്തെക്കാൾ വാശിയേറിയതാകുമെന്ന് സൂചന. പെട്രോ കെമിക്കൽസ് രംഗത്തെ അതികായരും ഇന്ത്യയിലെ ഏറ്റവും വലിയ കോ൪പ്പറേറ്റ് സ്ഥാപനങ്ങളിൽ ഒന്നുമായ റിലയൻസ് ഇൻറസ്ട്രീസ് 2ജി ലേലത്തിൽ പങ്കെടുത്തേക്കുമെന്ന സൂചനകളാണ് ലേലം തീപാറുമെന്ന പ്രതീക്ഷക്ക് കാരണം. റിലയൻസ് കച്ച മുറുക്കുന്നതോടെ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളും പരമാവധി ശക്തി സംഭരിച്ച് ലേലത്തിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വ൪ഷം റിലയൻസ് ഇൻഫോടെല്ലിൻെറ ബ്രോഡ് ബാൻസ് ബിസിനസ് വാങ്ങിയിരുന്നു. ഇതുവഴി രാജ്യം മുഴുവൻ ബ്രോഡ് ബാൻറ് വയ൪ലെസ് ഇൻറ൪നെറ്റ് സേവവനങ്ങൾ ലഭ്യമാക്കാൻ കമ്പനിക്ക് കഴിയും. എന്നാൽ ശബ്ദ കോളുകൾ ലഭ്യമാക്കാൻ കഴിയില്ല. ഈ മേഖലയിൽ കൂടി ശക്തമായ സാന്നിധ്യമാകുന്നതിനാണ് റിലയൻസ് 2ജി ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ശബ്ദേതര സേവനങ്ങൾക്കാണ് ഉയ൪ന്ന ലാഭ മാ൪ജിനെങ്കിലും ടെലിക്കോം ഓപ്പറേറ്റ൪മാരുടെ ആകെ വരുമാനത്തിൻെറ ഭൂരിഭാഗവും ലഭ്യമാക്കുന്നത് ശബ്ദ കോളുകളിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
