കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു. ഇതുസംബന്ധമായ അമീരി വിളംബരം അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹ് വ്യാഴാഴ്ച പുറപ്പെടുവിച്ചു.
കുവൈത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ തുട൪ന്ന് ശൈഖ് ജാബിറിന്റെ തന്നെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ മന്ത്രിസഭ രാജിവെച്ചതിനെ തുട൪ന്നാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കേണ്ടി വന്നത്. മുൻ മന്ത്രിസഭയിലെ ഒരാളൊഴിച്ച് മറ്റെല്ലാവരും സ്ഥാനം പിടിച്ച പുതിയ മന്ത്രിസഭയിൽ പക്ഷേ, പലരുടെയും വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം, അംഗങ്ങളെ കുറച്ചും ഒരു വനിതാ അംഗത്തിന് ഇടം നൽകിയെന്നതുമാണ് പുതിയ മന്ത്രിസഭയിലെ പ്രധാന മാറ്റം.
ശൈഖ് ജാബി൪ അൽ മുബാറകിന്റെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയെ കൂടാതെ പതിനഞ്ച് അംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രിയടക്കം പതിനാല് പേരാണുള്ളത്. നേരത്തേ സ്വതന്ത്രമായിരുന്ന ചില വകുപ്പുകൾ മറ്റ് മന്ത്രിമാ൪ക്ക് അധികം നൽകിയാണ് ഇത് സാധിച്ചത്. മുൻ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നു. ഇക്കുറി ആസൂത്രണ, പാ൪ലമെന്ററി കാര്യ മന്ത്രിയായിരിക്കുന്നത് ഡോ. റോള അബ്ദുല്ല ദശ്തി എന്ന വനിതയാണ്. 2012ലെ പാ൪ലമെന്റിനെ അയോഗ്യമാക്കിയും 2009ലെ പഴയ പാ൪ലമെന്റിനെ പുനത്തസ്ഥാപിച്ചുമുള്ള ഭരണഘടനാ കോടതി വിധിയെ തുട൪ന്നാണ് മുൻ മന്ത്രിസഭക്ക് രാജിവെക്കേണ്ടി വന്നത്. സ൪ക്കാും പാ൪ലമെന്റും തമ്മിലുള്ള സ്വരച്ചേ൪ച്ചയില്ലായ്മ വ൪ധിക്കുകയും മന്ത്രിസഭാംഗങ്ങൾക്കെതിരെ കുറ്റവിചാരണാ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് 2009ലെ പാ൪ലമെന്റ് പിരിച്ചുവിട്ട് 2012ൽ തെരഞ്ഞെടുപ്പിലൂടെ പുതിയ പാ൪ലമെന്റും ശൈഖ് ജാബി൪ അൽ മുബാറകിന്റെ നേതൃത്വത്തിൽ മന്ത്രിസഭയും നിലവിൽ വന്നിരുന്നത്. സമാനമായ സാഹചര്യത്തിലൂടെ തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ജാസിം ഖറാഫി സ്പീക്കറായ 2009ലെ പാ൪ലമെന്റിനെ പുനത്തസ്ഥാപിച്ചുകൊണ്ടുള്ള ഭരണഘടനാ കോടതി വിധി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
