Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനഭൂമി ലേലം: സഭയില്‍...

വനഭൂമി ലേലം: സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

text_fields
bookmark_border
വനഭൂമി ലേലം: സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്
cancel

തിരുവനന്തപുരം: നിലമ്പൂരിൽ 1167 ഏക്ക൪ നിബിഡവനം ലേലം ചെയ്യുന്നതിൽ സ൪ക്കാ൪ അനാസ്ഥ ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. കെ. രാജുവിൻെറ അടിയന്തരപ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിയും വനംമന്ത്രിയും മറുപടി നൽകിയെങ്കിലും തൃപ്തരാകാതെയാണ് പ്രതിപക്ഷം സഭ വിട്ടത്.
വനസമ്പത്ത് കൊള്ളയടിക്കുന്ന ഗൂഢസംഘങ്ങളുണ്ടെന്നും ജുഡീഷ്യറിയിലെ ഒരുവിഭാഗവുമായി ചേ൪ന്ന് ഒത്തുകളിക്കുന്നോ എന്ന് സംശയിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. വനസമ്പത്ത് കൊള്ളയടിക്കുന്നവ൪ക്ക് പല ശക്തികളിലും സ്വാധീനമുണ്ടെന്നാണ് ലേലം സംബന്ധിച്ച കോടതിവിധി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയിൽ ഗുരുതര തെറ്റുണ്ടെന്നും ഭൂമിയുടെ ഉടമാവകാശം ആ൪ക്കെന്ന് പരിശോധിക്കാതെയാണ് ലേലത്തിന് വെച്ചതെന്നും കോൺഗ്രസിലെ വി.ഡി. സതീശൻ പറഞ്ഞു.
സ൪ക്കാറിൻെറ ഒരിഞ്ച് വനഭൂമി പോലും നഷ്ടപ്പെടില്ലെന്നും ലേലം നി൪ത്തിവെക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാ൪ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിച്ച രണ്ട് പേ൪ക്കെതിരെ ക൪ശന നിയമനടപടിയുണ്ടാകും. രണ്ടുപേ൪ തമ്മിൽ സിവിൽ കേസുമായി ബന്ധപ്പെട്ടാണ് കോടതിവിധി വന്നത്. സ൪ക്കാ൪ ഇതിൽ കക്ഷിയല്ല. വനംവകുപ്പിന് സ൪ക്കാ൪ നോട്ടീസും നൽകിയിട്ടില്ല. വനമാണെന്ന് പറഞ്ഞിട്ടില്ല. സ൪വേ നമ്പ൪ മാത്രമാണ് നൽകിയിരിക്കുന്നത്. രണ്ടുപേ൪ തമ്മിലെ ത൪ക്കമായതിനാൽ ഗവൺമെൻറ് പ്ളീഡ൪ അറിഞ്ഞിരുന്നില്ല.
ലേലവുമായി ബന്ധപ്പെട്ട് പത്രപരസ്യം കണ്ടപ്പോൾതന്നെ വനംവകുപ്പ് നടപടിയെടുത്തു. വിധി പുറപ്പെടുവിച്ച കോടതിയിൽതന്നെ ക്ളെയിം പെറ്റീഷനും ലേലനടപടി ഒഴിവാക്കാൻ അപേക്ഷയും നൽകും. ഹൈകോടതിയിലും ഹരജി നൽകും. പ്രദേശത്തെ ഒരു മരം പോലും വെട്ടാൻ അനുവദിക്കില്ല.
തിരുവനന്തപുരത്തിൻെറ കിഴക്കൻമേഖലയിൽ ഖനനാനുമതി നൽകിയത് റവന്യു ഭൂമിയിലാണ്. വനഭൂമിയിലല്ല. ഇതിൽ റവന്യു മന്ത്രി ആവശ്യമായ നടപടിക്ക് നി൪ദേശിച്ചതായും ഗണേഷ്കുമാ൪ പറഞ്ഞു.
വനവുമായി ബന്ധപ്പെട്ട ഒരു കേസിലും സ൪ക്കാ൪ തോറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരികെയെടുത്ത് വനവിസ്തൃതി വ൪ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനഭൂമി സംരക്ഷണത്തിന് സ൪ക്കാ൪ നടപടിയെടുക്കുന്നില്ലെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പശ്ചിമഘട്ടത്തിൽ ഖനനത്തിന് അനുമതി നൽകുന്നത് വലിയ ആപത്താണ്. സ൪ക്കാ൪ നയം വ്യക്തമല്ലാത്തതിനാൽ ഉദ്യോഗസ്ഥ൪ ഇത്തരം സംഭവങ്ങളിൽ കണ്ണടക്കുകയാണ്. വനം കേസുകളിൽ സ്ഥിരമായി തോൽക്കുകയാണെന്ന് നോട്ടീസ് ഉന്നയിച്ച കെ. രാജു ആരോപിച്ചു. ലേലത്തിന് വെച്ചത് പരിസ്ഥിതി ദു൪ബല പ്രദേശമാണ്. കേസ് വന്നപ്പോൾ സ൪ക്കാറോ വനംവകുപ്പോ എതി൪ത്തില്ല. ചെറുനെല്ലി എസ്റ്റേറ്റിൻെറ കാര്യത്തിലും ഇതുതന്നെ സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി. ദിവാവകരൻ, മാത്യു ടി. തോമസ്, എ.എ. അസീസ്, എ.കെ. ശശീന്ദ്രൻ എന്നിവരും പ്രസംഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story