Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയുവാവും യുവതിയും...

യുവാവും യുവതിയും വീട്ടില്‍ കുത്തേറ്റ നിലയില്‍

text_fields
bookmark_border
യുവാവും യുവതിയും വീട്ടില്‍ കുത്തേറ്റ നിലയില്‍
cancel

കയ്പമംഗലം: വഴിയമ്പലത്ത് വീട്ടമ്മയെയും ബന്ധുവായ യുവാവിനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി. വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് വടക്കുഭാഗത്ത് എടശ്ശേരി വീട്ടിൽ സുധീറിൻെറ ഭാര്യ ഷീബക്കാണ് (30) കുത്തേറ്റത്. ബന്ധുവും കൊടകര സ്വദേശിയുമായ മുതുപറമ്പിൽ അജിത്തിനെ കൈയിൽ മുറിവേറ്റ നിലയിലും കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഷീബയുടെ വീട്ടിൽനിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഷീബയെ രക്ഷിക്കാനെത്തിയ അയൽവാസി ഡോളിയെയും അജിത്ത് മ൪ദിച്ചു. പുറത്തും വയറ്റിലും കുത്തേറ്റ ഷീബയെയും കൈയിൽ മുറിവേറ്റ അജിത്തിനെയും നാട്ടുകാ൪ ആശുപത്രിയിലെത്തിച്ചു. ഭ൪ത്താവ് വിദേശത്തുള്ള ഷീബ രണ്ട് പെൺമക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. സംഭവസമയത്ത് ഷീബ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാ൪ പറയുന്നു. സംഭവമറിഞ്ഞ് മതിലകം എസ്.ഐ ഡി. മിഥുൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കുടുംബ ത൪ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story