ഇ-ഗവേണന്‍സ് പദ്ധതികള്‍ നഗരസഭ അംഗീകരിച്ചു
text_fieldsഗുരുവായൂ൪: നഗരസഭയുടെ ഇ-ഗവേണൻസ് പദ്ധതികൾക്ക് കൗൺസിലിൻെറ അംഗീകാരം. ഇ-ഗവേണൻസിൻെറ നേട്ടങ്ങൾ നഗര നിവാസികൾക്ക് ലഭ്യമാകുന്ന വിധത്തിൽ ഓഫിസ് കമ്പ്യൂട്ട൪വത്കരണവും വെബ് സൈറ്റ് പ്രവ൪ത്തനങ്ങളും കൂടുതൽ സമഗ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ചെയ൪മാൻ ടി.ടി.ശിവദാസൻ കൗൺസിലിൽ അറിയിച്ചു. സെക്രട്ടറി രഘുരാമൻ പദ്ധതികൾ വിശദീകരിച്ചു. തൈക്കാട് മേഖലയിലെ പൊതുശ്മശാന നവീകരണത്തിന് പി.ആ൪.രാജൻ എം.പിയുടെ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ച ഫയൽ കാണാനില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥനെ ചെയ൪മാൻ ശാസിച്ചു. ഫയൽ എവിടെയെന്ന് കണ്ടെത്താൻ ശ്രമിക്കാതെ ഉത്തരവാദിത്തമില്ലാതെ കൗൺസിലിൽ സംസാരിച്ചതിനായിരുന്നു ശാസന.
ഫയൽ ബ്ളോക്ക് പഞ്ചായത്ത് ഓഫിസിലാകുമെന്ന് കൗൺസില൪മാ൪ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ ലത രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ഒരു കടമുറിയുടെ ലൈസൻസ് സംബന്ധിച്ച് കടയുടെ മുൻ ലൈസൻസി നൽകിയ പരാതി പരിഗണിക്കാതെ ലൈസൻസ് അഞ്ചുവ൪ഷത്തേക്ക് പുതുക്കി നൽകിയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഭരണപക്ഷത്തു നിന്നും രൂക്ഷവിമ൪ശം ഉയ൪ന്നു. വീഴ്ച വരുത്തിയ മുൻ സെക്രട്ടറിയുടെ നടപടി അന്വേഷിക്കണമെന്നും ആവശ്യമുയ൪ന്നു. പരാതിക്കാരനെയും കെട്ടിട ഉടമയെയും ലൈസൻസിയെയും വിളിച്ച് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുവാൻ തീരുമാനിച്ചു. ചെയ൪മാൻ ടി.ടി.ശിവദാസൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪പേഴ്സൻ മഹിമ രാജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ കെ.പി.വിനോദ്, കെ.എ.ജേക്കബ്, പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, സി.കെ.സദാനന്ദൻ, ഒ.കെ.ആ൪.മണികണ്ഠൻ, കെ.പി.ഉദയൻ, പത്മിനി ഗംഗാധരൻ, ആ൪.വി.മജീദ്, മുട്ടത്ത് റോസി, ടി.വി.വാസുദേവൻ നമ്പൂതിരി, ഷാജി ബാബു, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, സിജി സ്റ്റീഫൻ, ഷേ൪ളി ജോസ്, മേരി ലോറൻസ് എന്നിവ൪ ച൪ച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
