ദേശീയ ഗവേഷണ കേന്ദ്രം ജില്ലയുടെ സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകും
text_fieldsപെരിന്തൽമണ്ണ: സംസ്ഥാന സാക്ഷരതാമിഷന് കീഴിലെ ദേശീയ ഗവേഷണകേന്ദ്രം മലപ്പുറത്ത് സ്ഥാപിക്കുന്നത് ജില്ലയിലെ വിദ്യാഭ്യാസ-സാക്ഷരതാപ്രവ൪ത്തനങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രതീക്ഷ. ഗവേഷണകേന്ദ്രം ജില്ലയിലെ സാക്ഷരതാപ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കുന്നതോടൊപ്പം ജില്ലാ സാക്ഷരതാമിഷൻ ലക്ഷ്യമിടുന്ന പദ്ധതികളെയും വിജയ വഴിയിലെത്തിക്കും. റെസിഡൻഷ്യൽ കേന്ദ്രവും റഫറൻസ് സൗകര്യവുമുള്ള ഇവിടെ ജനപ്രതിനിധികൾക്കും പ്രേരകുമാ൪ക്കും പരിശീലനം നൽകാനും ഉപകരിക്കും.
ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി വിദ്യാഭ്യാസമന്ത്രിയായിരിക്കെ 2005ലാണ് മൂന്നാറിൽ ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. സംസ്ഥാന സാക്ഷരതാമിഷൻെറ അഭ്യ൪ഥനപ്രകാരം കേന്ദ്രം സ്ഥാപിക്കാൻ ദേശീയ സാക്ഷരതാമിഷൻ അനുമതി നൽകുകയായിരുന്നു. തുട൪ന്ന് മൂന്നാറിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് കേന്ദ്രം പ്രവ൪ത്തനമാരംഭിച്ചത്.
പിന്നീട് മൂന്നാ൪ ഗവ.കോളജിൽ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക് മാറ്റി. 2006ൽ ഉന്നത വിദ്യാഭ്യാസവകുപ്പിൻെറ കേരള ലിറ്ററസി വിഭാഗം ഇതിന് അനുമതി നൽകി. എന്നാൽ, തുട൪ച്ചയായ മണ്ണിടിച്ചിലിൽ കെട്ടിടം ഉപയോഗശൂന്യമായതോടെ ഗവേഷണകേന്ദ്രം പ്രവ൪ത്തനരഹിതമാകുകയായിരുന്നു. 2010ൽ കെട്ടിടം കോളജിന് കൈമാറണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസവകുപ്പ് സാക്ഷരതാമിഷന് നോട്ടീസ് നൽകി. 2011ൽ കെട്ടിടം ഉടൻ ഒഴിഞ്ഞുകൊടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വീണ്ടും ആവശ്യപ്പെട്ടു.
തുട൪ന്ന് കേന്ദ്രം മാറ്റി സ്ഥാപിക്കാൻ അനുയോജ്യസ്ഥലം കണ്ടെത്താൻ സാക്ഷരതാമിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് അധികൃത൪ കേന്ദ്രം മലപ്പുറത്ത് സ്ഥാപിക്കണമെന്നും സ്ഥലം കണ്ടെത്താമെന്നും വാഗ്ദാനം ചെയ്തത്. അടുത്തിടെ ചേ൪ന്ന സാക്ഷരതാമിഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇതിന് അംഗീകാരം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
