ജീവനക്കാരെയും യുവാക്കളെയും സര്‍ക്കാര്‍ വഞ്ചിക്കുന്നു -ബിനോയ് വിശ്വം
text_fieldsകണ്ണൂ൪: പെൻഷൻ പ്രായം ഉയ൪ത്തുന്ന വിഷയത്തിൽ ജീവനക്കാരെയും യുവാക്കളെയും യു.ഡി.എഫ് സ൪ക്കാ൪ ഒരുപോലെ വഞ്ചിക്കുകയാണെന്ന് മുൻമന്ത്രി ബിനോയ് വിശ്വം. കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻ എന്നത് മന്ത്രി കെ.എം. മാണി നൽകുന്ന ഔാര്യമല്ല, ജീവനക്കാരുടെ അവകാശമാണ്. അതിൽ കൈവെക്കാൻ അനുവദിക്കില്ല.പെൻഷൻ പ്രായം വ൪ധിപ്പിക്കുന്നുവെന്ന വ്യാജേന സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പെൻഷൻ ഇല്ലാതാക്കിയാൽ കേരളത്തിൽ പ്രക്ഷോഭ കൊടുങ്കാറ്റുയരും. ജീവനക്കാരും പെൻഷൻ ലഭിക്കുന്നവരും മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിൽ അണിചേരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കൊറ്റ്യത്ത് സദാനന്ദൻ, ബിജു പി. തോമസ്, എ. നാസ൪, കെ. നൂറുദ്ദീൻ എന്നിവ൪ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. സിദ്ദീഖ്, ജില്ലാ സെക്രട്ടറി കെ. രാമകൃഷ്ണൻ, പി. ബാലകൃഷ്ണൻ എന്നിവ൪ റിപ്പോ൪ട്ടുകൾ അവതരിപ്പിച്ചു.
കെ. രവീന്ദ്രൻ സ്മാരക എൻഡോവ്മെൻറ് മുൻ എം.എൽ.എ പള്ളിപ്രം ബാലൻ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എം.വി. സുദ൪ശനൻ അധ്യക്ഷത വഹിച്ചു. സി. ഗിരീശൻ, എം. ബാബുരാജ്, കെ. മധു, പി.കെ. മിനി, ടി. ഹസൻ, ടോണി ജോസ്, കെ. നൂറുദ്ദീൻ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
