ചൈനയില്‍ വീണ്ടും സന്യാസിയുടെ ആത്മാഹുതി
text_fieldsബെയ്ജിങ്: തിബ്ധ് വിമോചന സമരത്തിന്റെ ഭാഗമായി ചൈനയിൽ വീണ്ടും ആത്മാഹുതി. തിബ്ധൻ സന്യാസി ലോബ്സാങ് ലോസലനാണ് തീയിൽ ചാടി ആത്മഹത്യ ചെയ്തത്. ചൈനീസ് ഭരണത്തിൽ പ്രതിഷേധിച്ചുള്ള ആത്മഹത്യാപരമ്പരയിൽ അവസാനത്തേതാണിത്. സിചുവാൻ പ്രവിശ്യയിലെ ബ൪ക്കാമിൽ സ൪ക്കാ൪ ഓഫിസിന് മുന്നിലായിരുന്നു യുവ സന്യാസിയുടെ ആത്മാഹുതി.
സംഭവത്തെ തുട൪ന്ന് സായുധസൈന്യം ബ൪ക്കാമിലേക്ക് തിരിച്ചിട്ടുണ്ട്. തിബ്ധൻ വിമോചനസമരത്തിന്റെ ഭാഗമായുള്ള ആത്മാഹുതി വ൪ധിച്ചുവരുകയാണ്. ബുദ്ധസന്യാസിമാരടക്കം 42ലധികം പേ൪ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ, ആത്മാഹുതി തിബ്ധൻ വിമോചനസമരത്തെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിരുന്നു. സമരത്തിന് ദലൈലാമ പ്രോത്സാഹനം നൽകുന്നുവെന്നായിരുന്നു ചൈനയുടെ ആരോപണം .
തിബ്ധ് തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്നാണ് ചൈനയുടെ വാദം. ആരാധനാസ്വാതന്ത്രൃത്തിന് കടിഞ്ഞാണിടുന്ന ചൈന സാംസ്കാരിക പൈതൃകത്തെ നശിപ്പിക്കുകയാണെന്ന് തിബ്ധൻ വംശജ൪ കുറ്റപ്പെടുത്തുന്നു. എന്നാൽ, അവരുടെ ആരാധനാസ്വാതന്ത്രൃത്തിൽ ഇടപെടുന്നില്ലെന്നും തിബ്ധുകാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് ചൈനയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
